വാഹനങ്ങൾക്ക് വഴിമുടക്കി കുഴികൾ
text_fieldsദേശീയപാതയിൽ പുതിയതെരു ടൗണിൽ രൂപപ്പെട്ട വലിയ കുഴി
പുതിയതെരു: ദേശീയ പാതയിൽ പുതിയതെരു ടൗണിൽ വാഹനങ്ങൾക്ക് വഴിമുടക്കിയായി വലിയ കുഴികൾ. വാഹനങ്ങൾ ഈ കുഴിയിൽ ഇറങ്ങിക്കയറാൻ ഏറെ പാടുപെടുകയാണ്. കുഴി കാരണം പുതിയതെരു ടൗണിൽ കടുത്ത വാഹനകുരുക്ക് പതിവാണ്. ഏറെ പാടുപെട്ടാണ് ചെറുതും വലുതുമായ വാഹനങ്ങൾ സഞ്ചരിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പെ ദേശീയപാത ആറുവരിയാക്കാൻ ഏറ്റെടുത്ത കരാറുകാരുടെ നേതൃത്വത്തിൽ എല്ലാ കുഴികളും അടച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെത്തുടർന്ന് ടാർ ചെയ്ത ഭാഗം പൊട്ടുകയും നിരവധി കുഴികൾ രൂപപ്പെട്ടു. എത്രയും പെട്ടെന്ന് കുഴികളടച്ചില്ലെങ്കിൽ പുതിയതെരു വഴിയുള്ള യാത്ര ദുഷ്കരമാകും. വാഹന ക്കുരുക്കിനും കാരണമാകും.