Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2026 5:54 AM GMT Updated On
date_range 2026-08-07T11:38:08+05:30വനത്തിലെ അസ്ഥികൂടം: ആളെ തിരിച്ചറിഞ്ഞു
text_fieldsകാഞ്ഞങ്ങാട്: വനത്തിൽ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു. നാലുമാസം മുമ്പ് കാണാതായ ഭീമനടി മൗക്കോട് കക്കോടിയിലെ മാത്യു തോമസിന്റെ(56)താണ് അസ്ഥികൂടമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഡി.എൻ.എ പരിശോധന നടത്തി മാത്യുവിെന്റ തന്നെയാണോയെന്ന് ഉറപ്പാക്കിയ ശേഷമേ പൊലീസ് കേസ് അവസാനിപ്പിക്കുകയുള്ളൂ.
കൈയിലെ സ്റ്റീൽ വളയും വസ്ത്രവും കണ്ടാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. മാർച്ച് മുതലാണ് മാത്യു തോമസിനെ കാണാതായത്. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പനത്തടി ചാമുണ്ഡിക്കുന്ന് വട്ടക്കയം സർക്കാർ വനത്തിനകത്താണ് കഴിഞ്ഞ ദിവസം രാവിലെ അസ്ഥികൂടം കണ്ടെത്തിയത്. തൂങ്ങിമരിച്ച ശേഷം മൃതദേഹം അഴുകി നിലത്തുവീണതാകാമെന്നാണ് കരുതുന്നത്. ബന്ധുക്കൾ അസ്ഥികൂടം ഏറ്റുവാങ്ങി.
Next Story


