സി.പി.എം കോട്ട പിടിക്കാൻ ഇത്തവണയും വിജിൽ മോഹനൻ
text_fieldsവിജിൽ
ശ്രീകണ്ഠപുരം: യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജിൽ മോഹനൻ ഇത്തവണയും മത്സരിക്കുന്നത് ഇടത് കോട്ടയിൽ. ശ്രീകണ്ഠപുരം നഗരസഭയിലെ എള്ളരിഞ്ഞി വാർഡിലാണ് വിജിൽ മത്സരിക്കുന്നത്. വെള്ളിയാഴ്ച പത്രിക സമർപ്പിച്ചു. സി.പി.എമ്മിന് വലിയ ഭൂരിപക്ഷ ജയം ലഭിച്ച വാർഡാണിത്.
കഴിഞ്ഞ തവണ 900 വോട്ടുണ്ടായിരുന്ന വാർഡിൽ ഇത്തവണ 764 വോട്ടുകളാണുള്ളത്. ഇടതു സ്ഥാനാർഥി ജയിച്ച വാർഡ് വിജിലിനെ ഇറക്കി പിടിക്കാനാവുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. സി.പി.എം ഏരിയ കമ്മറ്റിയംഗമായ എം.സി. ഹരിദാസനെയാണ് വിജിൽ തോൽപ്പിച്ചത്. ഈ വാർഡ് ഇത്തവണ വനിത സംവരണമായതിനാൽ സിന്ധു മധുസൂദനനെ യു.ഡി.എഫ് ആദ്യമേ പ്രഖ്യാപിച്ച് രംഗത്തിറക്കിയിരുന്നു. എള്ളരിഞ്ഞി വാർഡ് പിടിച്ചെടുക്കുകയും നഗര ഭരണം യു.ഡി.എഫിന് ലഭിക്കുകയും ചെയ്താൽ വിജിൽ മോഹനനെ ചെയർമാനാക്കാനാണ് ധാരണ.


