Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസുധാകരന്റെ സേവന...

സുധാകരന്റെ സേവന മനസ്സിന്റെ മികവിൽ സുതാര്യമായ മാലിന്യ ശേഖരണം

text_fields
bookmark_border
സുധാകരന്റെ സേവന മനസ്സിന്റെ മികവിൽ സുതാര്യമായ മാലിന്യ ശേഖരണം
cancel

പ​ഴ​യ​ങ്ങാ​ടി: ആ​ന്തൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മൊ​റാ​ഴ സെ​ൻ​ട്ര​ലി​ൽ അ​ഞ്ചു വ​ർ​ഷ​ങ്ങ​ളാ​യി മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന് തെ​ങ്ങോ​ല​ക​ളി​ൽ മെ​ട​ഞ്ഞ കൊ​ട്ട​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. കൊ​ട്ട​ക​ളി​ൽ നി​റ​യു​ന്ന പ്ലാ​സ്റ്റി​ക്ക​ട​ക്ക​മു​ള്ള മാ​ലി​ന്യം ഹ​രി​ത​ക​ർ​മ സേ​ന​ക്കാ​ർ മാ​റ്റു​ന്നു. വെ​യി​ലും മ​ഴ​യു​മേ​റ്റ് ജീ​ർ​ണി​ച്ചു പോ​കു​മ്പോ​ൾ അ​വ മാ​റ്റി അ​വി​ടെ പു​തി​യ കൊ​ട്ട​ക​ൾ വീ​ണ്ടും സ്ഥ​ലം പി​ടി​ക്കു​ന്നു; പ​ക്ഷേ, ആ​രാ​ണ് ഈ ​സേ​വ​നം ചെ​യ്യു​ന്ന​തെ​ന്ന് മാ​ത്രം ആ​ർ​ക്കും അ​റി​യി​ല്ലാ​യി​രു​ന്നു.

അ​ഞ്ചാ​ണ്ടാ​യി അ​നു​സ്യൂ​തം തു​ട​രു​ന്ന ഈ ​സേ​വ​ന​ത്തി​ന്റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ങ്ങ​ളോ സേ​വ​ന സം​ഘ​ങ്ങ​ളോ കൂ​ട്ടാ​യ്മ​ക​ളോ ഏ​ജ​ൻ​സി​ക​ളോ അ​ല്ല. പ്ര​ക​ട​നാ​ത്മ​ക​ത​യി​ല്ലാ​തെ അ​തി​ര​ഹ​സ്യ​മാ​യി സേ​വ​നം ത​പ​സ്യ​യാ​ക്കി​യ ഒ​രാ​ൾ ഒ​റ്റ​ക്ക് - ബി.​എ​സ്.​എ​ൻ.​എ​ല്ലി​ൽ നി​ന്ന് റി​ട്ട​യ​ർ ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​നാ​യ മൊ​റാ​ഴ സെ​ൻ​ട്ര​ലി​ലെ കാ​പ്പാ​ട​ൻ ഹൗ​സി​ലെ കെ. ​സു​ധാ​ക​ര​ൻ. വ​ഴി​യി​ലും പ​റ​മ്പു​ക​ളി​ലും പ്ലാ​സ്റ്റി​ക്ക​ട​ക്ക​മു​ള്ള മാ​ലി​ന്യം കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും വ​ലി​ച്ചെ​റി​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തോ​ടെ​യാ​ണ് മാ​ലി​ന്യ ശേ​ഖ​ര​ത്തി​ന് കേ​ന്ദ്രീ​കൃ​ത രീ​തി​യി​ലു​ള്ള സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് 66കാ​ര​നാ​യ സു​ധാ​ക​ര​ൻ ചി​ന്തി​ച്ച​ത് . ഈ ​ആ​ലോ​ച​ന​ക്കി​ട​യി​ലാ​ണ് വൈ​ദ്യു​ത​ക്ക​മ്പി​ക​ൾ​ക്ക് പ്ര​ശ്ന​മാ​കു​ന്ന തെ​ങ്ങോ​ല​ക​ൾ കെ. ​എ​സ്. ഇ.​ബി തൊ​ഴി​ലാ​ളി​ക​ൾ മു​റി​ച്ചു മാ​റ്റി വ​ഴി​യി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. കൊ​ട്ട മെ​ട​യാ​ന​റി​യു​ന്ന സു​ധാ​ക​ര​ന് അ​പ്പോ​ഴു​ദി​ച്ച ആ​ശ​യ​മാ​ണ് ഈ ​ഓ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് കൊ​ട്ട​ക​ൾ മെ​ട​ഞ്ഞ് പാ​ത​യോ​ര​ങ്ങ​ളി​ൽ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്ന​ത്.

തെ​ങ്ങോ​ല​ക​ൾ ചീ​ഞ്ഞ് മ​ലി​നീ​ക​രി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നും പ്ലാ​സ്റ്റി​ക്കു​ക​ള​ട​ക്ക​മു​ള്ള ഖ​ര​മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നും ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന ഓ​ല​ക​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന ആ​ശ​യ​ത്തി​ൽ കൊ​ട്ട​ക​ൾ മെ​ട​ഞ്ഞു തു​ട​ങ്ങി . അ​ഞ്ചു കൊ​ട്ട​ക​ളി​ൽ നി​ന്ന് തു​ട​ങ്ങി 15ഉം 20​ഉം 30 ഉം ​കൊ​ട്ട​ക​ൾ - ഇ​പ്പോ​ൾ മൊ​റാ​ഴ സെ​ൻ​ട്ര​ലി​ൽ 60 ലേ​റെ കൊ​ട്ട​ക​ൾ സു​ധാ​ക​ര​ൻ സ്ഥാ​പി​ച്ചി​ട്ടു​ണ്ട് . കൊ​ട്ട​ക​ൾ നി​ർ​മി​ക്കു​ക മാ​ത്ര​മ​ല്ല; ടെ​ലി​ഫോ​ൺ , വൈ​ദ്യു​തി തൂ​ണു​ക​ൾ​ക്ക​ടു​ത്താ​യി ക​യ​ർ കൊ​ണ്ട് ഇ​ത് കെ​ട്ടി ബ​ന്ധി​പ്പി​ക്കു​ന്ന​തും സു​ധാ​ക​ര​ൻ ത​നി​ച്ചാ​ണ്. സേ​വ​നം ത​ന്റേ​താ​ണെ​ന്ന് ആ​ള​റി​യാ​തി​രി​ക്കാ​ൻ ഇ​രു​ട്ടി​ന്റെ മ​റ​വി​ൽ പു​ല​ർ​കാ​ല​ങ്ങ​ളി​ലാ​ണ് സു​ധാ​ക​ര​ൻ ഇ​വ സ്ഥാ​പി​ക്കു​ന്ന​തെ​ന്ന​താ​ണ് കൗ​തു​കം.

മൊ​റാ​ഴ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, സി.​എ​ച്ച് എം.​കെ.​എ​സ് . യു.​പി സ്‌​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം പൊ​തു​ജ​ന​ങ്ങ​ൾ ഈ ​കൊ​ട്ട​ക​ളി​ലാ​ണ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള​ട​ക്കം നി​ക്ഷേ​പി​ക്കു​ന്ന​ത്. കൊ​ട്ട​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ പാ​ത​ക​ളി​ൽ​നി​ന്ന് പ്ലാ​സ്റ്റി​ക്കു​ക​ളും മ​റ്റും മ​ഴ​വെ​ള്ള​ത്തി​ൽ ഒ​ഴു​കി പ​റ​മ്പി​ലും പാ​ട​ത്തു​മെ​ത്തു​ന്ന​തി​നും ഇ​തോ​ടെ പ​രി​ഹാ​ര​മാ​യി. അ​ഞ്ചു വ​ർ​ഷ​മാ​യി തു​ട​രു​ന്ന ര​ഹ​സ്യ​സേ​വ​നം സു​ധാ​ക​ര​ന്റേ​താ​ണെ​ന്ന് നാ​ളു​ക​ൾ​ക്ക് മു​മ്പാ​ണ് ജ​നം അ​റി​ഞ്ഞു​തു​ട​ങ്ങി​യ​ത്. സു​ധാ​ക​ര​ന്റെ വീ​ട്ടു​മു​റ്റ​ത്ത് കൂ​ട്ട​മാ​യി ഓ​ല കൊ​ട്ട​ക​ൾ ഉ​ണ്ടാ​ക്കി വെ​ച്ച​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തോ​ടെ​യാ​ണ് അ​തി​ര​ഹ​സ്യ​മാ​യി സേ​വ​നം ത​പ​സ്യ​യാ​ക്കി​യ​ത് സു​ധാ​ക​ര​നാ​ണെ​ന്ന് നാ​ട​റി​ഞ്ഞ​ത്. കൊ​ട്ട​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു ഭാ​ര്യ പ്ര​സീ​ദ​യു​ടെ സ​ഹാ​യ​വും വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്ന് സു​ധാ​ക​ര​ൻ പ​റ​യു​ന്നു. സു​ധാ​ക​ര​ന്റെ സേ​വ​നം ഏ​റെ സ​ഹാ​യ​ക​ര​മാ​യ​താ​യി ഹ​രി​ത​ക​ർ​മ​സേ​ന​യും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:waste mangament EcoFriendly social service Local News 
Next Story