Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2025 7:05 AM GMT Updated On
date_range 2025-08-15T12:35:49+05:30മാലിന്യം വലിച്ചെറിയൽ; പിഴ ചുമത്തിയത് 9.55 കോടി
text_fieldsതളിപ്പറമ്പ്: കേരളത്തിൽ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരിൽനിന്ന് കഴിഞ്ഞ അഞ്ചുമാസംകൊണ്ട് പിഴ ചുമത്തിയത് 9.55 കോടി രൂപയെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്.
ഇതിൽ 30 ലക്ഷത്തിലധികം രൂപ വാട്ട്സ്ആപ് വഴി ലഭിച്ച പരാതിയിൽ ചുമത്തിയ പിഴയാണ്. ഇങ്ങനെ പരാതി അറിയിക്കുന്നവർക്ക് പിഴ തുകയുടെ നാലിലൊന്ന് സമ്മാനമായി നൽകുമെന്നും മന്ത്രി അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നതിന്റെ വ്യക്തമായ വിഡിയോ 9446700800 എന്ന വാട്ട്സ്ആപ് നമ്പറിലൂടെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
Next Story