പരിയാരം ഏമ്പേറ്റിൽ വാൻ മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്
text_fieldsപരിയാരം ഏമ്പേറ്റിൽ ദേശീയപാതയിൽ മറിഞ്ഞ വാൻ
തളിപ്പറമ്പ്: ദേശീയപാതയിൽ പരിയാരം ഏമ്പേറ്റിൽ നിയന്ത്രണംവിട്ട ഇക്കോ വാൻ മറിഞ്ഞ് കുടുംബത്തിലെ ഏഴുപേർക്ക് പരിക്ക്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.
കമ്പിൽ കുമ്മായക്കടവ് താഴെ പോളരവിട ഹൗസിൽ സജ ഫാത്തിമ (19), സറിന (42), ഹെന്ന ഫാത്തിമ (22), മുഹമ്മദ് ഹെമി (10), ശിഫ ഷെറിൻ (17), അബൂബക്കർ (65), ആമിന (55) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. നിർമാണ പ്രവൃത്തി നടക്കുന്ന ദേശീയപാതയിൽ പരിയാരം ഏമ്പേറ്റിലാണ് അപകടം. മയ്യിൽ കമ്പിൽനിന്ന് കാസർകോട്ടെ ബന്ധുവീട്ടിൽ പോവുകയായിരുന്ന കുടുംബത്തിലെ ഏഴുപേർ സഞ്ചരിച്ച ഇക്കോ വാനാണ് അപകടത്തിൽപ്പെട്ടത്
. വാഹനം നിയന്ത്രണംവിട്ട് ദേശീയപാത നിർമാണ പ്രവൃത്തി നടക്കുന്ന കുഴിയിലേക്ക് മറിയുകയായിരുന്നു. നിർമാണം നടത്തുന്ന മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.


