തീപിടിത്തം; നാട് കൈകോർത്ത രക്ഷാപ്രവർത്തനം
text_fieldsതളിപ്പറമ്പ്: അഗ്നി താണ്ഡവമാടിയ തളിപ്പറമ്പിൽ രക്ഷാപ്രവർത്തനത്തിന് വിവിധ കക്ഷി നേതാക്കളും വ്യാപാരി നേതാക്കളും സന്നദ്ധ പ്രവർത്തകരും കൈ മെയ് മറന്ന് പ്രവർത്തിച്ചത് ആശ്വാസമായി. സംഭമറിഞ്ഞയുടൻ വിവിധ നേതാക്കളും പ്രവർത്തകരും സ്ഥലത്തേക്ക് ഓടിയെത്തി രക്ഷാപ്രവർത്തനത്തിലും ജനങ്ങളെ നിയന്ത്രിക്കുന്നതിലും പങ്കാളികളായി.
കോൺഗ്രസ് നേതാവ് വി.പി. അബ്ദുൽ റഷീദ്, നൗഷാദ് ബ്ലാത്തൂർ എന്നിവരും സി.പി.എം നേതാവ് ടി. ബാലകൃഷ്ണനും പ്രവർത്തകരും ആദ്യം മുതൽ രംഗത്തുണ്ടായിരുന്നു. മുസ്ലിം ലീഗിന്റെ വൈറ്റ് ഗാർഡ് പ്രവർത്തകരും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ കെ.എസ്. റിയാസ്, വി. താജുദ്ദീൻ, മറ്റ് പ്രവർത്തകരും ആദ്യാവസാനം രംഗത്തുണ്ടായിരുന്നു.
സി.പി.എം നേതാക്കളായ ഇ.പി. ജയരാജൻ, കെ.കെ. രാഗേഷ്, ടി.ബാലകൃഷ്ണൻ, കോൺഗ്രസ് നേതാവ് ടി.ഒ. മോഹനൻ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ദുൽ കരിം ചേലേരി, ജില്ല കലക്ടർ അരുൺ കെ. വിജയൻ, ജില്ല പൊലീസ് മേധാവി അനൂജ് പലിവാൾ, അഗ്നിരക്ഷസേന റീജനൽ ഫയർ ഓഫിസർ രഞ്ജിത്ത്, ആർ.ഡി.ഒ രഞ്ജിത്ത്, തഹസിൽദാർ പി. സജീവൻ, നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി, വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ എന്നിവരും നഗരസഭ ജീവനക്കാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.


