എം.ഡി.എം.എയുമായി വാണിമേൽ സ്വദേശി അറസ്റ്റിൽ
text_fieldsഹഫീസ്
തളിപ്പറമ്പ്: തളിപ്പറമ്പിൽ വൻ സിന്തറ്റിക് ലഹരി വേട്ട. 39.06 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് വാണിമേല്‍ സ്വദേശി പി. ഹഫീസിനെ (31) റൂറല്‍ പൊലീസ് മേധാവി അനൂജ് പലിവാളിന്റെ കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡും തളിപ്പറമ്പ് പൊലീസും ചേര്‍ന്ന് പിടികൂടി.
ഡാന്‍സാഫ് ടീം ഏറെക്കാലമായി ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. ബുധനാഴ്ച ബംഗളൂരുവില്‍നിന്ന് ട്രെയിൻ മാര്‍ഗം പയ്യന്നൂരിലെത്തി അവിടെനിന്ന് ബസില്‍ തളിപ്പറമ്പില്‍ എത്തിയതായിരുന്നു പ്രതി. തളിപ്പറമ്പിലെ സബ് ഏജന്റിന് നല്‍കാനായി ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം നില്‍ക്കുമ്പോഴാണ് ഇയാളെ പിടികൂടിയത്.
പിടികൂടിയ എം.ഡി.എം.എക്ക് വിപണിയില്‍ 1,60,000 രൂപ വിലമതിക്കും. തളിപ്പറമ്പ് എസ്.ഐ ദിനേശന് കൊതേരി, പ്രബേഷൻ എസ്.ഐ വി. രേഖ, സി.പി.ഒ നവാസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.