ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ
text_fieldsഅബ്ദുൽ റഹീം
തളിപ്പറമ്പ്: ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച യുവാവ് പിടിയിൽ. വരഡൂലിലെ ടി. സുലോചനയുടെ മാല കവര്‍ന്ന സുള്ള്യ സ്വദേശി അബ്ദുൽ റഹീമിനെ (30) ആണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന പ്രതിക്കായി അന്വേഷണം നടക്കുകയാണ്.
കഴിഞ്ഞ മാസം 22ന് രാവിലെ 9.30 നാണ് സംഭവം. കടയില്‍ പോയിവരുകയായിരുന്ന സുലോചനയുടെ ഒന്നേകാല്‍ പവന് താലിമാലയാണ് റഹീമും കൂട്ടാളിയും കർണാടക രജിസ്ട്രേഷൻ ബൈക്കിലെത്തി പൊട്ടിച്ച് കൊണ്ടുപോയത്. സി.സി.ടിവി ദൃശ്യങ്ങളുമായി സൈബര്‍സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
മംഗളൂരുവില്‍നിന്ന് മോഷ്ടിച്ച ബൈക്കുകളിലാണ് റഹീമും സംഘവും കേരളത്തിലെത്തി മാലപൊട്ടിക്കല്‍ നടത്തിയിരുന്നത്. നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.