Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightഡി.വൈ.എഫ്.ഐ ജില്ല...

ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിന് ആവേശത്തുടക്കം

text_fields
bookmark_border
ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിന് ആവേശത്തുടക്കം
cancel
camera_alt

ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച പ്ര​തി​നി​ധി​സ​മ്മേ​ള​നം തലശ്ശേരിയിൽ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ൻ​റ് എ.​എ. റ​ഹീം എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തലശ്ശേരി: ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിന് തലശ്ശേരിയിൽ ആവേശത്തുടക്കം. റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം അഖിലേന്ത്യ പ്രസിഡൻറ് എ.എ. റഹീം എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.എം. അഖിൽ രക്തസാക്ഷി പ്രമേയവും മുഹമ്മദ്‌ സിറാജ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ മുഹമ്മദ്‌ അഫ്സൽ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾക്ക് തുടക്കമായി. പ്രത്യേകം തയാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പ്രതിനിധികൾ പുഷ്പാർച്ചന നടത്തി.

സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം. ഷാജർ, എം. വിജിൻ എം.എൽ.എ, സംസ്ഥാന ജോ. സെക്രട്ടറി രജീഷ് വള്ളാട്ട്, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, മുൻ സംസ്ഥാന പ്രസിഡന്റ് എ.എൻ. ഷംസീർ, മുൻ ജില്ല പ്രസിഡന്റ് പി. ശശി, മുൻ ജില്ല സെക്രട്ടറി എം. സുരേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വി. ഷിമ, കെ. അനുശ്രീ എന്നിവർ പങ്കെടുത്തു. സംഘാടകസമിതി ചെയർമാൻ സി.കെ. രമേശൻ സ്വാഗതം പറഞ്ഞു. ജില്ലയിലെ 18 ബ്ലോക്ക് കമ്മിറ്റികളിൽനിന്ന് 400 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Show Full Article
TAGS:DYFI District Conference Thalassery AA RAHIM 
News Summary - DYFI district conference with enthusiasm
Next Story