Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightതലശ്ശേരിയിൽ വരുന്നു...

തലശ്ശേരിയിൽ വരുന്നു എലിവേറ്റഡ് വാക് വേ

text_fields
bookmark_border
തലശ്ശേരിയിൽ വരുന്നു എലിവേറ്റഡ് വാക് വേ
cancel
camera_alt

ത​ല​ശ്ശേ​രി ക​ട​ല്‍പ്പാ​ല​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന എ​ലി​വേ​റ്റ​ഡ് വാ​ക് വേ ​പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ

ത​ല​ശ്ശേ​രി: മ​ണ്ഡ​ല​ത്തി​ല്‍ കി​ഫ്ബി സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ക​ട​ല്‍പ്പാ​ലം എ​ലി​വേ​റ്റ​ഡ് വാ​ക് വേ​യു​ടെ​യും സൈ​റ്റ് ബ്യൂ​ട്ടി​ഫി​ക്കേ​ഷ​ന്റെ​യും പ്ര​വൃ​ത്തി ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ടെ​ൻ​ഡ​ര്‍ ചെ​യ്യും.

സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. കേ​ര​ള ഇ​റി​ഗേ​ഷ​ന്‍ ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ഡെ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​ന്‍ മു​ഖേ​ന ഇ.​പി.​സി മോ​ഡി​ലാ​ണ് പ്രോ​ജ​ക്ട് ന​ട​പ്പാ​ക്കു​ന്ന​ത്.

ക​ട​ല്‍പ്പാ​ല​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന എ​ലി​വേ​റ്റ​ഡ് വാ​ക് വേ ​രാ​ജ്യ​ത്ത് ആ​ദ്യ​ത്തേ​താ​ണ് ത​ല​ശ്ശേ​രി​യി​ല്‍ യാ​ഥാ​ര്‍ഥ്യ​മാ​കു​ന്ന​ത്. എ​ലി​വേ​റ്റ​ഡ് വാ​ക് വേ​യും ക​ട​ല്‍പ്പാ​ലം മു​ത​ല്‍ ജ​വ​ഹ​ര്‍ഘ​ട്ട് വ​രെ ച​രി​ത്ര​മു​റ​ങ്ങു​ന്ന പ്ര​ദേ​ശ​ത്തി​ന്റെ സൈ​റ്റ് ബ്യൂ​ട്ടി​ഫി​ക്കേ​ഷ​നും പൂ​ര്‍ത്തി​യാ​കു​ന്ന​ത് ത​ല​ശ്ശേ​രി പൈ​തൃ​ക ടൂ​റി​സ​ത്തി​ന് വ​ലി​യ മു​ത​ല്‍കൂ​ട്ടാ​കു​മെ​ന്നും കൂ​ടു​ത​ല്‍ സ​ന്ദ​ര്‍ശ​ക​രെ ആ​ക​ര്‍ഷി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും സ്പീ​ക്ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കി​ഫ്ബി സീ​നി​യ​ര്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി. ​ഷ‌ൈ​ല, കേ​ര​ള ഇ​റി​ഗേ​ഷ​ന്‍ ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ഡെ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ശോ​ഭ, ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ പ്ര​കാ​ശ് ഇ​ടി​ക്കു​ള, സ്പീ​ക്ക​റു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ടി. ​മ​നോ​ഹ​ര​ന്‍ നാ​യ​ര്‍, അ​ഡീ​ഷ​ന​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​മാ​രാ​യ എം. ​കു​ഞ്ഞു​മോ​ന്‍, അ​ര്‍ജ്ജു​ന്‍ എ​സ്.​കെ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:Thalassery elevated walkway LOCAL NEWS KIFB 
News Summary - Elevated walkway coming to Thalassery
Next Story