തലശ്ശേരിയിൽ സ്റ്റോപ്പിന് ഇനിയും എത്ര കാത്തിരിക്കണം...?
text_fieldsതലശ്ശേരി: മലബാറിലെ യാത്രാദുരിതത്തിന് പരിഹാരമെന്നോണം, കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന 16511/16512 ബംഗളൂരു-കണ്ണൂർ എക്സ്പ്രസിന് തലശ്ശേരിയിൽ സ്റ്റോപ് അനുവദിച്ച് ട്രെയിൻ കോഴിക്കോടുവരെ നീട്ടി റെയിൽവേ മന്ത്രാലയം ഉത്തരവിറക്കി വർഷം ഒന്നുകഴിഞ്ഞെങ്കിലും നടപ്പായില്ല.
ഷൊർണൂർ ജങ്ഷനിലെ എൻ.എസ് ഗ്രേഡ് 3 ക്ലാസ് വൺ സ്റ്റേഷനായ തലശ്ശേരി യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുൻനിരയിലുള്ള സ്റ്റേഷനായിട്ടും വന്ദേഭാരത് ഉൾപ്പെടെ പല ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പില്ല.
പ്രസ്തുത ട്രെയിനുകൾ ഓടിത്തുടങ്ങിയാൽ പ്രദേശവാസികൾക്ക് വലിയ അനുഗ്രഹമാകും. ബാംഗളൂരൂ-കണ്ണൂർ എക്സ്പ്രസിന്റെ സർവിസ് ഉടൻ ആരംഭിക്കണമെന്ന് തലശ്ശേരി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ദക്ഷിണ റെയിൽവേ മാനേജർ മധുകർ റൗട്ടിന് അസോസിയേഷൻ നിവേദനം നൽകി.


