Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightസുരക്ഷയില്ലാ...

സുരക്ഷയില്ലാ കെട്ടിടങ്ങൾ നിരവധി

text_fields
bookmark_border
സുരക്ഷയില്ലാ കെട്ടിടങ്ങൾ നിരവധി
cancel
camera_alt

പ്രതീകാത്മക ചിത്രം

തലശ്ശേരി: അപകടഭീതിയിലുള്ള നഗരമധ്യത്തിലെ പഴകിയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാവുന്നു. സുരക്ഷയില്ലാത്ത കെട്ടിടങ്ങൾ നഗരത്തിൽ നിരവധിയാണ്. പഴകിയ കെട്ടിടങ്ങളിൽ കൂട്ടിയെടുപ്പ് നടത്തിയതിനുനേരെ അധികൃതർ കണ്ണടക്കുകയാണ്. കാലപ്പഴക്കമേറെയുള്ള കെട്ടിടങ്ങളിലാണിത് നടക്കുന്നത്. പഴയ ബസ് സ്റ്റാൻഡ് എം.ജി റോഡിൽ ചൊവ്വാഴ്ച രാവിലെ മുകൾഭാഗം ഇടിഞ്ഞ ആധാരം എഴുത്ത് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം നഗരസഭ അധികൃതരുടെ കൺവെട്ടത്താണ്.

നഗരത്തിലെ അഞ്ച് ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളടക്കം സദാസമയവും ആളുകൾ സഞ്ചരിക്കുന്ന വഴിയിലാണ് അപകടമുണ്ടായതെന്നത് ഭീതി വർധിപ്പിക്കുന്നു. നഗരത്തിലെ ഓരോ റോഡിലും അപകടഭീതിയുണർത്തുന്ന നിരവധി കെട്ടിടങ്ങളുണ്ട്. ഇതിന്റെ ഫിറ്റ്നസ് ആരും പരിശോധിക്കാറില്ല.

പഴയ ബസ് സ്റ്റാൻഡ് ഓടത്തിൽ പള്ളി പരിസരം, കടൽപാലം പരിസരം, ബീച്ച് റോഡ്, മെയിൻ റോഡ്, പിലാക്കൂൽ തുടങ്ങി പ്രധാന പാതകളിലെല്ലാം ഭീഷണി നേരിടുന്ന നിരവധി കെട്ടിടങ്ങളുണ്ട്. പഴയ ബസ് സ്റ്റാൻഡിലെ കെ.ആർ ബിസ്കറ്റ് കമ്പനിയുടെ കോൺക്രീറ്റ് ബീം പൊളിഞ്ഞുവീണത് ഈയടുത്ത കാലത്താണ്. ഇതിനുമുമ്പ് മെയിൻ റോഡ് വാധ്യാർ പീടിക ഭാഗത്തും പിലാക്കൂലിലും പഴകിയ കെട്ടിട ഭാഗങ്ങൾ ഇടിഞ്ഞുവീണ സംഭവങ്ങളുമുണ്ടായി. അപകടങ്ങൾ ആവർത്തിക്കുമ്പോഴും കാലഹരണപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ അധികൃതർ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. തലശ്ശേരി ടൗണും കടലും അടുത്തായതിനാൽ ഉപ്പുകാറ്റേറ്റ് കെട്ടിടങ്ങൾക്ക് ബലക്ഷയം നേരിടുന്ന സാഹചര്യവുമുണ്ട്.

‘ഉത്തരവാദി നഗരസഭ’

തലശ്ശേരി: എം.ജി റോഡിൽ കെട്ടിടം തകർന്ന് വീഴാനുണ്ടായ സംഭവത്തിൽ നഗരസഭയാണ് ഉത്തരവാദിയെന്ന് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.വി. രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. ഇത്തരം അപകടകരമായ കെട്ടിടങ്ങളുടെ കാര്യത്തിൽ പരിശോധന നടത്തി നടപടി നഗരസഭ സ്വീകരിക്കുന്നില്ല. അനധികൃതമായ നിർമാണങ്ങൾക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്നു. സാധാരണക്കാർ നിർമാണങ്ങൾക്ക് അപേക്ഷ നൽകിയാൽ നിയമപ്രശ്നങ്ങൾ ഉന്നയിച്ച് നിഷേധിക്കുന്ന നടപടിയാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.

അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പരിശോധിക്കും -നഗരസഭ ചെയർമാൻ

ത​ല​ശ്ശേ​രി: അ​പ​ക​ട​ത്തി​ൽ​പെ​ട്ട കെ​ട്ടി​ട​ത്തി​ന്റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്. മ​റ്റ് അ​പ​ക​ട സാ​ധ്യ​ത​യി​ല്ല. ന​ഗ​ര​ത്തി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രു​ക​യാ​ണെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​ക്ക് രൂ​പം​ന​ൽ​കി​യ​താ​യും സെ​ക്ര​ട്ട​റി​യും ചെ​യ​ർ​മാ​നു​മ​ട​ക്ക​മു​ള്ള ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​താ​യും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.

ന​ടു​ക്കം മാ​റാ​തെ രാ​ജി​യും ര​ജി​ന​യും

ത​ല​ശ്ശേ​രി: രാ​വി​ലെ ഓ​ഫി​സി​ലെ​ത്തി ജോ​ലി തു​ട​ങ്ങി​യ​തേ​യു​ള്ളൂ. പെ​ട്ടെ​ന്നാ​യി​രു​ന്നു ഇ​ടി​മു​ഴ​ക്കം​പോ​ലെ കെ​ട്ടി​ട​ത്തി​ലെ ഞാ​ലി​ക​ൾ പൊ​ട്ടി​വീ​ണ​ത്. ശ​ബ്ദം​കേ​ട്ട​യു​ട​നെ ജീ​വ​നും കൊ​ണ്ട് ഗോ​വ​ണി​യി​ലൂ​ടെ ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. താ​ഴെ​യി​റ​ങ്ങി നി​മി​ഷ​ങ്ങ​ൾ​ക്ക​കം കെ​ട്ടി​ട​ത്തി​ന്റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​വീ​ണു. 25 വ​ർ​ഷ​മാ​യി ഇ​വി​ടെ ജോ​ലി ചെ​യ്യു​ക​യാ​ണ് എ​രു​വ​ട്ടി സ്വ​ദേ​ശി സി ​രാ​ജി.

മൂ​ന്ന് വ​ർ​ഷ​മാ​യി കൂ​ടെ​യു​ള്ള പൂ​ക്കോം സ്വ​ദേ​ശി ര​ജി​ന സ​ത്യ​നും ഇ​ത് പു​ന​ർ​ജ​ന്മ​മാ​ണ്. അ​ഡ്വ. സി.​ഒ. പ്ര​ദീ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ത​ല​നാ​രി​ഴ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. കെ​ട്ടി​ട​ത്തി​ന്റെ താ​ഴെ​യു​ള്ള ശാ​ന്ത സ്റ്റോ​റും എ​സ്.​എ​സ് മ​ണി​യ​ൻ ലോ​ട്ട​റി ഏ​ജ​ൻ​സി സ്റ്റാ​ളും അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടു.

Show Full Article
TAGS:Unsafe building Thalassery Corporation 
News Summary - Many buildings are unsafe
Next Story