ബി.എൽ.ഒമാരെ സഹായിക്കാൻ എൻ.എസ്.എസ് വളന്റിയർമാർ
text_fieldsഎസ്.ഐ.ആർ വിവരശേഖരണത്തിന് ബി.എൽ.ഒമാരെ സഹായിക്കുന്ന എൻ.എസ്.എസ് വളന്റിയർമാർ
തലശ്ശേരി: വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന എസ്.ഐ.ആർ വിവരശേഖരണത്തിന് സഹായിക്കുന്നതിനായി സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികളും.
തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി താൽപര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് എൻ.എസ്.എസ് വളന്റിയർമാർ ഞായറാഴ്ച സേവന സന്നദ്ധരായി ബി.എൽ.ഒമാരെ സഹായിക്കാനായി രംഗത്തിറങ്ങിയത്.
രാവിലെ ഒമ്പതിന് സബ് കലക്ടർ ഓഫിസിൽ എന്യൂമറേഷൻ ഫോമിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് പൂരിപ്പിക്കേണ്ടതിനെപ്പറ്റിയും ഡെപ്യൂട്ടി തഹസിൽദാർ ഇ. സൂര്യകുമാർ വളന്റിയർമാർക്ക് ക്ലാസെടുത്തു. തുടർന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി. ജിഷയുടെ നേതൃത്വത്തിൽ 20 അംഗ സംഘം രണ്ടു ബാച്ചുകളിലായി തൃപ്പങ്ങോട്ടൂർ, കൊളവല്ലൂർ വില്ലേജുകളിലായാണ് രാവിലെ മുതൽ വൈകീട്ട് അഞ്ചുവരെ സേവനം നടത്തി. സബ് കലക്ടർ ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിൽ സേവനം നടത്താനും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാനും കഴിഞ്ഞതിലുമുള്ള സന്തോഷത്തിലും ആവേശത്തിലുമാണ് എൻ.എസ്.എസ്. വളന്റിയർമാർ.


