Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightശൗചാലയങ്ങൾ ക്ലോ​സ്ഡ്;...

ശൗചാലയങ്ങൾ ക്ലോ​സ്ഡ്; യാ​ത്ര​ക്കാ​ർ എ​ങ്ങോ​ട്ട് പോ​കും?

text_fields
bookmark_border
ശൗചാലയങ്ങൾ ക്ലോ​സ്ഡ്; യാ​ത്ര​ക്കാ​ർ എ​ങ്ങോ​ട്ട് പോ​കും?
cancel
camera_alt

ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ലെ ശു​ചി​മു​റി​ക​ൾ അ​ട​ച്ചി​ട്ട​നി​ല​യി​ൽ

ത​ല​ശ്ശേ​രി: അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ഭാ​ഗ​മാ​യി ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ലെ ശൗചാലയങ്ങൾ അ​ട​ച്ചി​ട്ട​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ​പോ​ലും നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ. മ​ല​യോ​ര​ങ്ങ​ളി​ൽ​നി​ന്ന​ട​ക്കം ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ​ത്തു​ന്ന ജി​ല്ല​യി​ലെ പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​ണ് ത​ല​ശ്ശേ​രി​യി​ലേ​ത്.

ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ലെ ശൗചാലയങ്ങൾ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി നാ​ല് ദി​വ​സം മു​മ്പാ​ണ് അ​ട​ച്ച​ത്. പ്ലാ​റ്റ്ഫോ​മി​ൽ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കു​മാ​യി മൂ​ന്ന് ശൗചാലയങ്ങളാ​ണു​ള്ള​ത്. ഇ​ത് അ​ട​ച്ചി​ട്ട​തോ​ടെ ദീ​ർ​ഘ​ദൂ​ര യാ​ത്ര ക​ഴി​ഞ്ഞും മ​റ്റും സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​വ​ർ വ​ല​യു​ക​യാ​ണ്. പ​ണം കൊ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാ​വു​ന്ന എ.​സി വെ​യി​റ്റി​ങ് റൂ​മി​ലാ​ണ് മ​റ്റൊ​രു ശൗചാലയം. ഇ​താ​ക​ട്ടെ സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യി​ല്ല. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് സെ​പ്റ്റി​ക് ടാ​ങ്ക് നി​റ​ഞ്ഞ് മാ​ലി​ന്യം യാ​ത്ര​ക്കാ​രെ​ത്തു​ന്ന വ​ഴി​ക​ളി​ൽ​പോ​ലും പ​ര​ന്നി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ബ്ലീ​ച്ചി​ങ് പൗ​ഡ​ർ വി​ത​റി താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം കാ​ണു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ശൗചാലയങ്ങൾ അ​ട​ച്ചി​ടു​ക​യും ചെ​യ്തു. മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ർ​മി​ച്ച ടാ​ങ്കി​ന്റെ വ​ലു​പ്പ​ക്കു​റ​വാ​ണ് അ​ടി​ക്ക​ടി സെ​പ്റ്റി​ക് ടാ​ങ്ക് നി​റ​ഞ്ഞ് മാ​ലി​ന്യം പു​റ​ത്തേ​ക്കൊ​ഴു​കാ​ൻ കാ​ര​ണ​മെ​ന്നും പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം വേ​ണ​മെ​ന്നു​മാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Show Full Article
TAGS:public toilets toilet closed struggles Local self-government body 
News Summary - Toilets are closed; where will the Traveller go?
Next Story