Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightവീടുകളിൽ മോഷണം; രണ്ട്...

വീടുകളിൽ മോഷണം; രണ്ട് പ്രതികൾ അറസ്‌റ്റിൽ

text_fields
bookmark_border
വീടുകളിൽ മോഷണം; രണ്ട് പ്രതികൾ അറസ്‌റ്റിൽ
cancel
camera_alt

അറസ്റ്റിലായ പ്ര​തി​ക​ൾ

തലശ്ശേരി: ധർമടം മീത്തലെ പീടിക സ്വാമിക്കുന്നിലെ വീട്ടിൽ നിന്നും സ്വർണാഭരണവും തലശ്ശേരി ഇല്ലിക്കുന്ന് ചിറക്കക്കാവിന് സമീപത്തെ വീട്ടിൽനിന്ന് സി.സി ടി.വി ഹാർഡ് ഡിസ്കും മോഷണം നടത്തിയ പ്രതികളെ ധർമടം പൊലീസും തലശ്ശേരി എ.സി.പി സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടി. ചെറുവത്തൂർ റെയിൽവേ സ്‌റ്റേഷന് സമീപം ഖലീൽ ക്വാർട്ടേഴ്‌സിൽ കൊപ്ര പറമ്പിൽ വീട്ടിൽ കെ.പി. സിദ്ദീഖ് (47), മലപ്പുറം പുന്നക്കാട് കരുവാരക്കുണ്ടിലെ പട്ടിക്കാടൻ വീട്ടിൽ പി.കെ. സുഹൈൽ (40) എന്നിവരെയാണ് കണ്ണൂരിൽ നിന്നും മലപ്പുറത്ത് നിന്നുമായി പിടികൂടിയത്.

ധർമടം സ്വാമിക്കുന്നിന് സമീപത്തെ വിജയലക്ഷ്മിയുടെ കല്യാട് പൂവാലി വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം മുക്കാൽ പവൻ സ്വർണാഭരണവും ഇല്ലിക്കുന്ന് ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വലിയാറമ്പത്ത് അരുൺ കുമാറിന്‍റെ പൂട്ടിയിട്ട വീട്ടിൽ നിന്ന് 11,000 രൂപ വിലയുള്ള സി.സി ടി.വി ഡിസ്കുകളും കവർന്ന കേസുകളിലാണ് ഇരുവരും അറസ്റ്റിലായത്. പകൽ ബാനർ കെട്ടുന്നതിനായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത് കവർച്ച നടത്താൻ വീടുകൾ കണ്ടെത്തുകയും പിന്നീട് അവിടെയെത്തി കവർച്ച നടത്തുകയുമാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

സിദ്ദീഖ് കേരളത്തിലും തമിഴ്നാട്ടിലും നിരവധി മോഷണക്കേസുകളിൽ പ്രതിയും ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്. സുഹൈൽ പാലക്കാട് ചിറ്റൂർ പൊലീസ് സ്റ്റേഷനിലെ ഒരു കേസിൽ പ്രതിയാണ്. വീടുകളുടെ വാതിൽ തകർത്ത് അകത്തുകയറിയാണ് പ്രതികൾ മോഷണം നടത്തിയത്. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ശാസ്ത്രീയമായ അന്വേഷണത്തിനുമൊടുവിലാണ് പ്രതികൾ പിടിയിലായത്. സിദ്ദീഖിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണത്തിനായി പ്രതികൾ എത്തിയ ബൈക്കും ധർമടം പൊലീസ് കസ്റ്റഡിയിലെടുത്തു.

Show Full Article
TAGS:housebreak case Arrest investigation gold ornaments stolen 
News Summary - Two suspects arrested for house theft
Next Story