ചാക്കോച്ചൻ വധം; വധശിക്ഷ പ്രതീക്ഷിച്ചെന്ന് സഹോദരങ്ങൾ
text_fieldsവിധി കേൾക്കാൻ കോടതിയിൽ എത്തിയ ചാക്കോച്ചന്റെ സഹോദരങ്ങളായ ജോർജ്കുട്ടിയും കുര്യാക്കോസും
തളിപ്പറമ്പ്: വധശിക്ഷക്ക് അർഹയാണെങ്കിലും റോസമ്മക്ക് ലഭിച്ച വിധിയിൽ സംതൃപ്തി ഉണ്ടെന്ന് ചാക്കോച്ചന്റെ സഹോദരങ്ങൾ. വയക്കര മൂളിപ്രയിലെ ചാക്കോച്ചൻ വധക്കേസിലെ വിധി കേൾക്കാൻ കോടതിയിൽ എത്തി വിധി കേട്ടപ്പോഴാണ് ചാക്കോച്ചന്റെ സഹോദരങ്ങൾ പ്രതികരിച്ചത്.
ജ്യേഷ്ഠൻ കുര്യാക്കോസും അനുജൻ ജോർജ്കുട്ടിയുമാണ് വിധി കേൾക്കാൻ തളിപ്പറമ്പ് കോടതിയിൽ എത്തിയിരുന്നത്. ആർക്കും ഉപദ്രവം ചെയ്യാത്ത ആളായിരുന്നു ചാക്കോച്ചനെന്നും അങ്ങനെയുള്ളയാളെയാണ് അവർ ക്രൂരമായി കൊലപ്പെടുത്തിയതെന്നും സഹോദരങ്ങൾ പറഞ്ഞു.
മാരകായുധം ഉപയോഗിച്ച് ഏഴ് തവണയാണ് റോസമ്മ ഭര്‍ത്താവിനെ അക്രമിച്ചത്. തല ചിതറിക്കിടന്ന ഭര്‍ത്താവിനെ 30 മീറ്ററോളം വലിച്ചിഴച്ച് റോഡില്‍ കൊണ്ടിട്ടശേഷം തെളിവ് നശിപ്പിക്കാന്‍ വീടും പരിസരവും അടിച്ചുവാരി ശുചീകരിക്കുകയും സുഗന്ധ വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്ത റോസമ്മ ഒന്നും സംഭവിക്കാത്തപോലെ നില്‍ക്കുകയായിരുന്നുവെന്ന് വിധി പറഞ്ഞ കോടതി നിരീക്ഷിച്ചു.
വയസ്സുകാലത്ത് പരസ്പരം താങ്ങും തണലുമായി നില്‍ക്കേണ്ടതായിരുന്നു ഇരുവരും. അങ്ങനെയുള്ള 60കാരനായ ഭര്‍ത്താവിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. അതുകൊണ്ടുതന്നെ റോസമ്മയുടെ ശാരീരിക-മാനസിക അവശതകളോ മക്കള്‍ക്ക് മറ്റാരുമില്ലെന്ന വാദമോ നിലനില്‍ക്കില്ലെന്നും ജഡ്ജ് ചൂണ്ടിക്കാട്ടി. തളിപ്പറമ്പില്‍ അഡീഷനല്‍ സെഷന്‍സ് കോടതി പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷമുള്ള ആദ്യ കൊലക്കേസ് വിധിയാണി


