Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകലുഷിത നാളുകൾ...

കലുഷിത നാളുകൾ ഓർമിപ്പിച്ച് കണ്ണൂർ രാഷ്ട്രീയം

text_fields
bookmark_border
kannur cpm youth congress clash
cancel

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ രാ​ഷ്ട്രീ​യ​ത്തി​ലെ പ​ഴ​യ​കാ​ല ക​ലു​ഷി​ത നാ​ളു​ക​ൾ ഓ​ർ​മ​പ്പെ​ടു​ത്തി പോ​ർ​വി​ളി​ക​ളും സ്തൂ​പം ത​ക​ർ​ക്ക​ലും വീ​ടാ​ക്ര​മ​ണ​ങ്ങ​ളും. ക​ണ്ണൂ​ർ ക​ല​ക്ട​റേ​റ്റ് മാ​ർ​ച്ചി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ്ല​ക്സ് ബോ​ർ​ഡ് കീ​റി​യ​തി​ന്റെ തു​ട​ർ​ച്ച​യാ​യി മ​ല​പ്പ​ട്ടം, പാ​നൂ​ർ, ത​ളി​പ്പ​റ​മ്പ് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

മേ​യ് ആ​റി​ന് കോ​ൺ​ഗ്ര​സി​ന്റെ ക​ല​ക്ട​റേ​റ്റ് മാ​ർ​ച്ചി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ സ​ർ​ക്കാ​രി​ന്റെ നാ​ലാം വാ​ർ​ഷി​ക​ത്തി​െ​ന്റ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച ഫ്ല​ക്സ് ബോ​ർ​ഡാ​ണ് ന​ശി​പ്പി​ച്ച​ത്. ഇ​തി​ന് പ​ക​ര​മാ​യി അ​ന്ന് രാ​ത്രി സി.​പി.​എം ശ​ക്തി​കേ​ന്ദ്ര​മാ​യ മ​ല​പ്പ​ട്ടം അ​ടു​വ​പ്പു​റ​ത്ത് ഗാ​ന്ധി​സ്തൂ​പം ത​ക​ർ​ത്തു.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​ആ​ർ. സ​നീ​ഷി​ന്റെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണ​വു​മു​ണ്ടാ​യി. ക​ല​ക്ട​റേ​റ്റ് മാ​ർ​ച്ചി​നി​ടെ ബോ​ർ​ഡ് ന​ശി​പ്പി​ച്ച സം​ഘ​ത്തി​ൽ​പെ​ട്ട​യാ​ളെ​ന്ന നി​ല​ക്കാ​ണ് സ​നീ​ഷി​നെ ല​ക്ഷ്യ​മി​ട്ട​ത്. മ​ല​പ്പ​ട്ട​ത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ടെ​യും സം​ഘ​ർ​ഷ​മു​ണ്ടാ​യി.

സ്തൂ​പം ത​ക​ർ​ക്ക​പ്പെ​ട്ട അ​ടു​വാ​പ്പു​റ​ത്തു​നി​ന്ന് മ​ല​പ്പ​ട്ട​ത്തേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ന​ട​ത്തി​യ അ​തി​ജീ​വ​ന യാ​ത്ര​​യും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. പ്ര​ക​ട​ന​ത്തി​നി​ടെ സി.​പി.​എം ഓ​ഫി​സി​നു നേ​രെ കു​പ്പി​യേ​റു​ണ്ടാ​യി. ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ ക​ല്ലേ​റു​മു​ണ്ടാ​യി.

എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ൻ ധീ​ര​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യ ക​ത്തി ഇ​പ്പോ​ഴും കൈ​യി​ലു​ണ്ടെ​ന്ന മു​ദ്രാ​വാ​ക്യം സി.​പി.​എം കേ​ന്ദ്ര​ങ്ങ​ളെ പ്ര​കോ​പി​ത​രാ​ക്കി. പു​ന​ർ​നി​ർ​മാ​ണം ന​ട​ക്കു​ന്ന ഗാ​ന്ധി​സ്തൂ​പം വീ​ണ്ടും ത​ക​ർ​ത്തു. ധീ​ര​ജി​നെ കൊ​ന്ന ക​ത്തി​യു​മാ​യി വ​രു​ന്ന​വ​ർ​ക്ക് പു​ഷ്പ​ച​ക്രം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ്ല​ക്സ് ബോ​ർ​ഡ് ത​ക​ർ​ത്താ​ൽ സ്വ​ന്തം നാ​ട്ടി​ൽ ജീ​വി​ക്കാ​ൻ അ​ൽ​പം ചി​ന്തി​ക്കേ​ണ്ടി​വ​രു​മെ​ന്നും സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ് പൊ​തു​യോ​ഗ​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ധീ​ര​ജി​നെ​തി​രാ​യ മു​ദ്രാ​വാ​ക്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​ഴാ​ഴ്ച രാ​ത്രി പാ​നൂ​രി​ൽ എ​സ്.​എ​ഫ്.​ഐ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ കെ.​എ​സ്.​യു പ​താ​ക വ​ലി​ച്ചൂ​രി ക​ത്തി​ച്ചു. അ​ർ​ധ​രാ​ത്രി​യോ​ടെ കോ​ൺ​ഗ്ര​സ് ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​ഇ​ർ​ഷാ​ദി​ന്റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. വെ​ള്ളി​യാ​ഴ്ച ക​ണ്ണൂ​ർ ടൗ​ണി​ൽ എ​സ്.​എ​ഫ്.​ഐ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്റേ​തെ​ന്ന് ക​രു​തി രാ​ജീ​വ് ക​ൾ​ച​റ​ൽ ഫോ​റ​ത്തി​ന്റെ കൊ​ടി​മ​രം പി​ഴു​തെ​ടു​ക്കു​ക​യും കെ. ​സു​ധാ​ക​ര​ന്റെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്കു​ക​യും​ചെ​യ്തു. ഇ​രു​വി​ഭാ​ഗ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പോ​ർ​വി​ളി ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
TAGS:kannur political parties clash CPM Congress 
News Summary - The clash between Kannur Youth Congress and CPM party reminds old Kannur politics
Next Story