Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമന്ത്രിയെത്തി;...

മന്ത്രിയെത്തി; ഇന്നത്തെ ഭാഗ്യം ദേവിയേച്ചിക്ക്..!

text_fields
bookmark_border
മന്ത്രിയെത്തി; ഇന്നത്തെ ഭാഗ്യം ദേവിയേച്ചിക്ക്..!
cancel
camera_alt

കണ്ണൂർ പ്രസ്‌ ക്ലബിലെത്തിയ മന്ത്രി അഡ്വ. സണ്ണി ജോസഫ് ലോട്ടറി വിൽപനക്കാരിയായ ദേവിയേച്ചിയെ കെട്ടിപ്പിടിക്കുന്നു

കണ്ണൂർ: അപ്രതീക്ഷിതമായാണ് ഭാഗ്യം പലർക്കും കൈവരുക, അങ്ങനെയൊരു ഭാഗ്യമാണ് ദേവിയേച്ചിക്ക് ശനിയാഴ്ച കൈവന്നത്. കേരളത്തിന്റെ ഒരു മന്ത്രി ദേവിയേച്ചിയെ കെട്ടിപ്പിടിച്ചിരിക്കുന്നു.മുപ്പത് വർഷത്തോളമായി കണ്ണൂർ പ്രസ് ക്ലബിന് സമീപം ലോട്ടറി വിറ്റ് ജീവിക്കുന്ന ദേവിയേച്ചിക്കാണ് ഇന്ന് ആ ഭാഗ്യം കൈവന്നിരിക്കുന്നത്. മറ്റുള്ളവരുടെ ഭാഗ്യപരീക്ഷണങ്ങൾക്ക് നിയോഗമാകാൻ വിധിക്കപ്പെട്ട ദേവിയേച്ചിയെ മന്ത്രി നേരിട്ടുവന്ന് കെട്ടിപ്പിടിച്ചപ്പോൾ അതൊരു ഭാഗ്യമായാണ് അവർ കാണുന്നത്.

വൈദ്യുതിമന്ത്രിയായതിനുശേഷം ആദ്യമായി കണ്ണൂരിലെത്തിയ സണ്ണി ജോസഫ് പ്രസ് ക്ലബിൽ വാർത്തസമ്മേളനത്തിന് എത്തിയപ്പോഴാണ് ദേവിയേച്ചിയെ കാണുന്നതും അടുത്തുചെന്ന് കെട്ടിപ്പിടിക്കുന്നതും. സണ്ണി ജോസഫ് മുമ്പും ഇവരെ ഇവിടെ കണ്ടിട്ടുണ്ടെങ്കിലും മന്ത്രിയായിട്ട് ഇതാദ്യമായാണ് കാണുന്നത്.മുമ്പ് ബോബി ചെമ്മണൂർ കണ്ടപ്പോൾ ദേവിയേച്ചിക്ക് വീട് വെച്ചുനൽകുമെന്ന് അറിയിച്ചപ്പോൾ അത് സ്നേഹപൂർവം നിരസിക്കുകയും അതിനുവേണ്ടി തനിക്ക് നൽകാനുദ്ദേശിച്ച പണം പാവപ്പെട്ട മറ്റുള്ളവർക്ക് നൽകണമെന്നുമായിരുന്നു ദേവിയേച്ചിയുടെ ആഗ്രഹം.

ദേവിയേച്ചി അങ്ങനെയാണ്. പ്രായം കുറെയായെങ്കിലും തളരാത്ത മനസ്സുമായി അവരിന്നും ലോട്ടറി വിൽക്കുകയാണ്.താൻ ഭാഗ്യം നൽകിയാണ് തന്റെ ജീവിതം മുന്നോട്ടുപോകുന്നതെങ്കിലും അതിൽനിന്ന് മിച്ചംവരുന്ന തുക പാവപ്പെട്ട മറ്റുള്ളവർക്ക് നൽകുകയാണ് ചെയ്യുക. ഇതിന് ഇപ്പോഴും ഒരു മാറ്റവുമില്ല.കുറ്റ്യാട്ടൂരിൽ മൂത്ത മകൾ പുഷ്പയുടെയും കുടുംബത്തിന്റെയും ഒപ്പമാണ് താമസം.

Show Full Article
TAGS:Sunny Joseph Electricity minister lottery seller kannur lottary ticket 
News Summary - The minister arrived; Today's luck is for Deviyechchi..!
Next Story