Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബക്കളത്ത് തെരുവുനായുടെ...

ബക്കളത്ത് തെരുവുനായുടെ ആക്രമണം; പതിമൂന്നു പേർക്ക് പരിക്കേറ്റു

text_fields
bookmark_border
ബക്കളത്ത് തെരുവുനായുടെ ആക്രമണം; പതിമൂന്നു പേർക്ക് പരിക്കേറ്റു
cancel

തളിപ്പറമ്പ്: ബക്കളത്ത് തെരുവ് നായ അക്രമം. സ്ത്രീകൾ ഉൾപ്പെടെ 13 പേർക്ക് പരിക്കേറ്റു. ബക്കളം, പുന്നക്കുളങ്ങര, കുറ്റിപ്പുറത്ത് പ്രദേശങ്ങളിലാണ് തെരുവ് നായുടെ ആക്രമണമുണ്ടായത്. ഞായറാഴ്ച ഉച്ചയോടെയുണ്ടായ നായുടെ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ 13 പേർക്ക് കടിയേറ്റു. അജിത, സീന, ലിജേഷ്, കെ. രോഹിണി, റിജു ആനയോടൻ, യശോദ, സുരേശൻ രയരോത്ത് തുടങ്ങിയവർക്കാണ് പരിക്കേറ്റത്.

പ്രദേശവാസികൾക്കും വഴിയാത്രക്കാർക്കും നേരെ നായ് പാഞ്ഞടുക്കുകയായിരുന്നു. കടിയേറ്റവരിൽ ഭൂരിഭാഗം പേരുടെയും കൈക്കും കാലിനുമാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് ഭീതി പടർത്തിയ നായെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി.

Show Full Article
TAGS:Kannur News Local News bitten dog 
News Summary - Thirteen people injured in street dog attack in Bakkalam
Next Story