പെരുവാമ്പയിൽ പുലി..?
text_fieldsപുലിയെ കണ്ടതായി പറയുന്ന സ്ഥലം
പയ്യന്നൂർ: എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിലെ പെരുവാമ്പ പള്ളിക്ക് സമീപം പുലിയെ കണ്ടതായി അഭ്യൂഹം. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വാർഡ് മെംബർ അറിയിച്ചു.
എരമം കുറ്റൂർ പഞ്ചായത്തിലെ ആറാം വാർഡിലെ പെരുവാമ്പ മുഹിയുദ്ദീൻ ജുമാമസ്ജിദിന് സമീപമാണ് പുലിയെ കണ്ടതായി പറയുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെ ഇതുവഴി വാഹനത്തിൽ പോയവരാണ് പുലിയെ കണ്ടതായി പറഞ്ഞത്. ഉടൻ തന്നെ പ്രദേശവാസികൾ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. പഞ്ചായത്ത് അധികൃതർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആറാം വാർഡ് മെംബർ പി.പി. ഭാസ്കരൻ നിർദേശിച്ചു.
പരിശോധനയിൽ പുലിയാണെന്ന് സംശയിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായില്ല.


