ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
text_fieldsഉരുവച്ചാൽ നെല്ലൂന്നിയിൽ അപകടത്തിൽപെട്ട കാർ
ഉരുവച്ചാൽ: നെല്ലൂന്നിയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്. മട്ടന്നൂരിൽനിന്ന് ഉരുവച്ചാൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തലശ്ശേരിയിൽനിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ നെല്ലൂന്നി അരയാൽ കീഴിലെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം.
പരിക്കേറ്റ കാർ ഡ്രൈവർ കരേറ്റയിലെ ഉണ്ണികൃഷ്ണനെ (55) കണ്ണൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ഏറെനേരം മട്ടന്നൂർ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. മട്ടന്നൂരിൽ നിന്നെത്തിയ പൊലീസ് അപകടത്തിൽപെട്ട വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചത്.