ഈർക്കിൽ കമ്പുകൊണ്ട് സ്വപ്നസൗധം
text_fieldsനിജിൽ ഈർക്കിൽകൊണ്ട് നിർമിച്ച സൗധം
ഉരുവച്ചാൽ: തെങ്ങോലയുടെ ഈർക്കിൽ കമ്പുകൊണ്ട് സ്വപ്നസൗധം പണിത് യുവാവ് ശ്രദ്ധേയനാകുന്നു. ഉരുവച്ചാൽ നിമിന നിവാസിലെ 35കാരനായ നിജിൽ ഓണാറമ്പനാണ് കരവിരുതുകൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്.
ചീകി മിനുക്കിയ ഈർക്കിൽ കഷണങ്ങൾ വളരെ സൂക്ഷ്മതയോടെ ഒട്ടിച്ചെടുത്ത് മനോഹരങ്ങളായ സൗധങ്ങളും വീടുകളും കാളവണ്ടികളും ആവശ്യക്കാർക്ക് നിർമിച്ചു നൽകുകയാണ് ഈ കലാകാരൻ. പെയിൻറിങ് ജോലി ഇല്ലാത്ത ദിവസങ്ങളിലാണ് കരകൗശല വസ്തുക്കൾ നിർമിക്കുന്നത്. രണ്ടാഴ്ചത്തെ പ്രയത്നത്തിലൂടെയാണ് സ്വപ്നസൗധത്തിെൻറ പണി പൂർത്തീകരിക്കാൻ നിജിലിന് സാധ്യമായത്.
കൊച്ചു കാളവണ്ടി നാലു ദിവസംകൊണ്ട് നിർമിച്ചു. തെങ്ങിെൻറ അടിച്ചിപ്പാര നിജിലിെൻറ കൈയിൽ കിട്ടിയാൽ പുതിയ കരകൗശല വസ്തുക്കൾ പിറവിയെടുക്കും. ഉരുവച്ചാലിലെ പി. നാണു-രോഹിണി ദമ്പതികളുടെ മകനാണ് നിജിൽ. ഇലക്ട്രോണിക്സിലും ചിത്രരചനയിലും നിജിൽ കഴിവു തെളിയിച്ചിട്ടുണ്ട്.