ഉരുവച്ചാലിൽ രണ്ടു പേർക്ക് നായുടെ കടിയേറ്റു
text_fieldsഉരുവച്ചാൽ: പ്രദേശത്ത് രണ്ടു പേർക്കുകൂടി നായുടെ കടിയേറ്റു. ഉരുവച്ചാലിൽ കഴിഞ്ഞദിവസം വൈകീട്ടോടെ നാലു വയസ്സുകാരനടക്കം നാലു പേർക്ക് കടിയേറ്റതിനു പുറമെ ഞായറാഴ്ച രണ്ടു പേർക്കുകൂടി കടിയേറ്റു.
ഇടപ്പഴശ്ശി കക്കാട്ടുപറമ്പിലെ ചാമക്കുന്ന് വീട്ടിൽ കെ.വി. ബാബുരാജിനെ (50) വീട്ടിൽ കയറിയാണ് നായ് കടിച്ച് പരിക്കേൽപിച്ചത്. വീട്ടുവരാന്തയിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ ആക്രമിക്കാനൊരുങ്ങിയ നായെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് ബാബുരാജിെൻറ കൈക്ക് കടിയേറ്റത്.
തലശ്ശേരി ഗവ. ആശുപത്രിയിൽ ചികിത്സ നൽകി. ഇടപഴശ്ശിയിലെ നാരായണിയെ (55) നായ് കടിച്ചു. പഴശ്ശി വയൽ സ്കൂളിനടുത്ത് പറമ്പിൽവെച്ചാണ് കടിയേറ്റത്.