Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈശാഖോത്സവം;...

വൈശാഖോത്സവം; ഓടപ്പൂക്കളൊരുക്കി കൊട്ടിയൂർ ഗ്രാമം

text_fields
bookmark_border
വൈശാഖോത്സവം; ഓടപ്പൂക്കളൊരുക്കി കൊട്ടിയൂർ ഗ്രാമം
cancel

കൊട്ടിയൂര്‍: കൊട്ടിയൂര്‍ വൈശാഖോത്സവത്തിനെത്തുന്ന ജനങ്ങള്‍ പ്രസാദമായി കൊണ്ടുപോകാറുള്ള ഓടപ്പൂ ഒരുക്കുന്ന തിരക്കിലാണ് പ്രദേശവാസികള്‍. കൊട്ടിയൂര്‍ ക്ഷേത്രപരിസരത്തുള്ള നൂറുകണക്കിന് ആളുകളുടെ ഒരുവര്‍ഷത്തെ വരുമാനമാര്‍ഗം കൂടിയാണ് ഈ ഓടപ്പൂനിർമാണവും വിൽപനയും. മൂപ്പെത്താത്ത ഓടകള്‍ പ്രത്യേക രീതിയില്‍ ചതച്ച് ചീകിയെടുത്താണ് ഓടപ്പൂ തയാറാക്കുന്നത്. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് മറ്റുള്ള ക്ഷേത്രങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ മറ്റൊരു പ്രസാദമാണ് ഓടപ്പൂ. കൊട്ടിയൂർ, വയനാട് വനാതിർത്തികളിൽനിന്നാണ് പ്രധാനമായും ഇതിനാവശ്യമായ ഓടകള്‍...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

കൊട്ടിയൂര്‍: കൊട്ടിയൂര്‍ വൈശാഖോത്സവത്തിനെത്തുന്ന ജനങ്ങള്‍ പ്രസാദമായി കൊണ്ടുപോകാറുള്ള ഓടപ്പൂ ഒരുക്കുന്ന തിരക്കിലാണ് പ്രദേശവാസികള്‍. കൊട്ടിയൂര്‍ ക്ഷേത്രപരിസരത്തുള്ള നൂറുകണക്കിന് ആളുകളുടെ ഒരുവര്‍ഷത്തെ വരുമാനമാര്‍ഗം കൂടിയാണ് ഈ ഓടപ്പൂനിർമാണവും വിൽപനയും. മൂപ്പെത്താത്ത ഓടകള്‍ പ്രത്യേക രീതിയില്‍ ചതച്ച് ചീകിയെടുത്താണ് ഓടപ്പൂ തയാറാക്കുന്നത്. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് മറ്റുള്ള ക്ഷേത്രങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ മറ്റൊരു പ്രസാദമാണ് ഓടപ്പൂ. കൊട്ടിയൂർ, വയനാട് വനാതിർത്തികളിൽനിന്നാണ് പ്രധാനമായും ഇതിനാവശ്യമായ ഓടകള്‍ എത്തിക്കുന്നത്. ഗുണമേന്മയുള്ള ഓടയുടെ ലഭ്യതക്കുറവും വനത്തില്‍നിന്ന് ഇവ ശേഖരിക്കാനുള്ള ബുദ്ധിമുട്ടും ഓടപ്പൂനിര്‍മാണത്തെ ഏറെ ബാധിക്കുന്നുണ്ട്. എങ്കിലും, കൊട്ടിയൂരില്‍ എത്തുന്ന ലക്ഷോപലക്ഷം ഭക്തജനങ്ങള്‍ തങ്ങളുടെ ദര്‍ശന സാഫല്യത്തിന്റെ പ്രതീകമായാണ് ഓടപ്പൂവിനെ കണക്കാക്കുന്നത്.

പ്രായഭേദമെന്യേ കൊട്ടിയൂർ നിവാസികൾ ഓടപ്പൂക്കൾ നിർമിച്ച് കമനീയമാക്കുകയാണ്. കൊച്ചുകുട്ടികൾ മുതൽ വൃദ്ധർവരെ തങ്ങളുടെ കരവിരുതിൽ തൂവെള്ളപ്പൂക്കൾ വിരിയിക്കുകയാണ്. കൊട്ടിയൂർ ക്ഷേത്ര പരിസരത്തായി പാതയോരങ്ങളിൽ നൂറുകണക്കിന് സ്റ്റാളുകളിൽ ഓടപ്പൂക്കൾ കൊണ്ട് നിറക്കും. ഇത്തവണ റെക്കോഡ് ജനപ്രവാഹം ലക്ഷ്യമിട്ടാണ് ഓടപ്പൂക്കളുടെ നിർമാണം. ഓടകളുടെ ലഭ്യതക്കുറവുമൂലം വിലയിൽ ഏറ്റക്കുറച്ചിലുണ്ടാവും. എങ്കിലും, ഓടപ്പൂവില നിർണയത്തിൽ കൊട്ടിയൂർ ദേവസ്വം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കൊട്ടിയൂരിലും സമീപപ്രദേശങ്ങളിലുമായി നൂറുകണക്കിന് ആളുകളാണ് ഇപ്പോൾ ഓടപ്പൂനിർമാണത്തിലേർപ്പെടുന്നത്.

Show Full Article
TAGS:kannur localnews Kottiyoor Vysakha Mahotsavam 
News Summary - Vaisakhotsavam; Kottiyoor Village Adorned with Odappookkal
Next Story