മെത്താംഫിറ്റമിനുമായി യുവതി പിടിയിൽ
text_fieldsപ്രജിത
പാപ്പിനിശ്ശേരി: മെത്താംഫിറ്റമിൻ വിൽപനക്ക് ശ്രമിക്കുന്നതിനിടയിൽ യുവതി പിടിയിൽ. പരിയാരം ആയുർവേദ ആശുപത്രിക്കു സമീപത്തുവെച്ച് 0.375 മില്ലി ഗ്രാം മെത്താംഫിറ്റമിൻ കൈവശംവെച്ച കുറ്റത്തിനാണ് പിടിയിലായത്.
പയ്യന്നൂർ താലൂക്കിൽ വെള്ളൂർ അംശം വെള്ളൂർ ദേശത്ത് കിഴക്കുമ്പാട് എന്ന സ്ഥലത്ത് പയ്യൻ ചാൽ വീട്ടിൽ താമസിക്കുന്ന പി. പ്രജിതയാണ് (30) പിടിയിലായത്. ആൾത്തിരക്കേറിയ പരിയാരം മെഡിക്കൽ കോളജ് പോലുള്ള പരിസരങ്ങൾ തിരഞ്ഞെടുത്താണ് വിൽപന നടത്തിവരുന്നത്.
കണ്ണൂർ-കാസർകോട് ജില്ലകളിൽ യുവതീ യുവാക്കൾക്ക് രാസലഹരി എത്തിക്കുന്ന പ്രധാന പ്രതിയാണ് പിടിയിലായത്. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.വൈ. ജസീറലിയുടെ നേതൃത്വത്തിൽ പരിയാരം മെഡിക്കൽ കോളജ് പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം.പി. സർവഞ്ജൻ പ്രിവന്റിവ് ഓഫിസർ ഗ്രേഡ് വി.പി. ശ്രീകുമാർ, പി.പി. രജിരാഗ്, സിവിൽ എക്സൈസ് ഓഫിസർ കെ. രമിത്ത്, വിനിത സിവിൽ എക്സൈസ് ഓഫിസർ കെ.വി. ഷൈമ, ഡ്രൈവർ ജോജൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.


