പി.പി. ദിവ്യയെ സമൂഹ മാധ്യമത്തിൽ അപമാനിച്ചയാൾ അറസ്റ്റിൽ
text_fieldsകണ്ണൂർ: ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ സമൂഹ മാധ്യമത്തിൽ അപമാനിച്ച കേസിൽ പ്രതി വർഷങ്ങൾക്കുശേഷം പിടിയിൽ. ഇരിക്കൂർ ചെറുവണ്ണികുന്നുമ്മൽ സ്വദേശി ടി.കെ. ആഷിഫിനെയാണ് (34) ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.വി. അനിൽകുമാർ അറസ്റ്റു ചെയ്തത്. 2018ൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന സമയത്താണ് പി.പി. ദിവ്യയെ സമൂഹ മാധ്യമത്തിലൂടെ പ്രതി അപമാനിച്ചത്.
ഒളിവിൽ കഴിയുന്നതിനിടെ കഴിഞ്ഞദിവസം രാത്രിയിൽ ഇരിക്കൂറിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഇരിക്കൂർ സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ട്. കണ്ണൂർ കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ആരോപണവുമായി പി പി ദിവ്യയും രംഗത്തെത്തിയുട്ടുണ്ട്.