എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
text_fieldsഇരിട്ടി: അഞ്ച് ഗ്രാമിലേറെ എം.ഡി.എം.എയുമായി ഉള്ളിക്കൽ നുച്യാട് സ്വദേശികളായ രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. എം. മിദ്‍ലാജ് (23), കെ. മുഹമ്മദ് സാദിഖ് (28) എന്നിവരാണ് പിടിയിലായത്. എക്സൈസ് കമീഷണർ സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, ഇരിട്ടി എക്‌സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
5.20 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബംഗളുരുവിൽനിന്നും ബസിൽ ഇരിട്ടിയിൽ വന്നിറങ്ങിയ ഇവരെ എക്സൈസ് പിടികൂടുകയായിരുന്നു. എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷാജി, പ്രിവന്റിവ് ഓഫിസർ വി.എൻ. സതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ബെൻഹർ കോട്ടത്തുവളപ്പിൽ, കെ. രമിഷ്, സി.വി. പ്രജിൽ, കെ. അഭിജിത്ത്, കെ.പി. ജുനിഷ്, കെ.ടി. ജോർജ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ പിടികൂടുന്നതിൽ കേരള എ.ടി.എസിന്റെ സഹായവും ലഭിച്ചിരുന്നു.


