അജാനൂർ ഗ്രാമ പഞ്ചായത്തിൽ ഡോക്ടറോട് േഫാണിൽ സംസാരിക്കാം
text_fieldsഅജാനൂർ: വീട്ടിൽനിന്ന് പുറത്തിറങ്ങാതെതന്നെ നിങ്ങൾക്ക് േഡാക്ടറോട് സംസാരിക്കാം. ഹോമിയോ, അലോപ്പതി, ആയുർവേദം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരോടും േഫാണിൽ സംസാരിക്കാൻ സൗകര്യമൊരുക്കുകയാണ് അജാനൂർ ഗ്രാമ പഞ്ചായത്ത്. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിെൻറ ഭാഗമായാണ് പുതിയ പദ്ധതി. ലോക്ഡൗൺ കാലത്ത് ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനാണ് വിദഗ്‌ധ ഡോക്ടർമാരോട് നേരിട്ട് സംസാരിക്കാൻ അവസരം ഒരുക്കുന്നത്.
പുറത്തിറങ്ങുന്നത് പരമാവധി കുറക്കുകകൂടി ലക്ഷ്യമിട്ടാണ് ടെലി മെഡിസിൻ പരിപാടി ആരംഭിക്കുന്നത്.
കോവിഡിനെ സംബന്ധിച്ചും മറ്റു രോഗങ്ങളെക്കുറിച്ചും ഡോക്ടർമാരോട് ചോദിച്ചറിയാം. തിങ്കളാഴ്ച കാഞ്ഞങ്ങാട് ജെ.സി.െഎയുമായി സഹകരിച്ച് ഹോമിയോ ഡോക്ടർമാരുടെ സേവനമാണ് ലഭ്യമാക്കുന്നത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഹോമിയോ ഡോക്ടർമാരുടെ സേവനവും തുടർന്നുള്ള ദിവസങ്ങളിൽ ആയുർവേദം, അലോപ്പതി ഡോക്ടർമാരുടെ സേവനവും ലഭിക്കും.
കോവിഡ് രോഗികൾക്കും അല്ലാത്തവർക്കും ഈ സേവനം ഉപയോഗപ്പെടുത്താമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.