ഒടുവിൽ, വരുമാന സർട്ടിഫിക്കറ്റ് നൽകി
text_fieldsബദിയടുക്ക: ‘മാധ്യമം’പത്രത്തിന്റെ ഇടപെടലുണ്ടായതോടെ പഞ്ചായത്ത് അംഗത്തിന് വരുമാന സർട്ടിഫിക്കറ്റ് നൽകി. ബദിയടുക്ക പഞ്ചായത്ത് മെംബർ ഡി. ശങ്കരനാണ് വരുമാന സർട്ടിക്കറ്റ് നൽകിയത്. പഞ്ചായത്തിൽനിന്ന് മെംബർക്ക് ലഭിക്കുന്ന ഓണറേറിയം രേഖ സമർപ്പിക്കാത്തതാണ് വരുമാന സർട്ടിഫിക്കറ്റ് നൽകാൻ തയാറാകാതിരുന്നത് എന്ന് ഇതുസംബന്ധിച്ച് വില്ലേജ് ഓഫിസർ പറഞ്ഞു. വരുമാന സട്ടിഫിക്കറ്റിന് നൽകിയ അപേക്ഷ തള്ളിയത് വ്യാഴാഴ്ച ‘മാധ്യമം’വാർത്ത നൽകിയിരുന്നു. ആവശ്യമായ രേഖകൾ ഇല്ലാത്തതാണ് അപേക്ഷ മടക്കിയയച്ചതെന്നും ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാക്കാതെയാണ് തന്റെ ഓഫിസ് പ്രവൃത്തിയെന്നും ബേള വില്ലേജ് ഓഫിസർ പി.എസ്. ശശി പറഞ്ഞു.