Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightമാണിയാട്ട് വൻ കവർച്ച

മാണിയാട്ട് വൻ കവർച്ച

text_fields
bookmark_border
മാണിയാട്ട് വൻ കവർച്ച
cancel
camera_alt

മോ​ഷ​ണം ന​ട​ന്ന മാ​ണി​യാ​ട്ടെ ജ​സീ​ല​യു​ടെ വീ​ട്ടി​ൽ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു

ചെ​റു​വ​ത്തൂ​ർ: മാ​ണി​യാ​ട്ട് വാ​തി​ൽ പൊ​ളി​ച്ച് വ​ന്‍ ക​വ​ര്‍ച്ച. 15 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 22 പ​വ​ന്‍ സ്വ​ര്‍ണം ക​വ​ർ​ന്നു. മാ​ണി​യാ​ട്ട് ബാ​ങ്കി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന എം.​കെ. ജ​സീ​ല​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ര്‍ച്ച ന​ട​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 3.30നും ​രാ​ത്രി 10നും ​ഇ​ട​യി​ലാ​യി​രു​ന്നു ക​വ​ര്‍ച്ച.

വീ​ട് പൂ​ട്ടി കു​ടും​ബാം​ഗ​ങ്ങ​ള്‍ പെ​രു​ന്നാ​ൾ ഡ്ര​സ് എ​ടു​ക്കാ​ൻ പ​യ്യ​ന്നൂ​രി​ൽ പോ​യി​രു​ന്നു. രാ​ത്രി 10ന് ​തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ര്‍ച്ച ന​ട​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പെ​ട്ട​ത്. കി​ട​പ്പു​മു​റി​യി​ലെ ഷെ​ൽ​ഫി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ചാ​യി​രു​ന്നു മോ​ഷ​ണം. നെ​ക്ല​സ്, വ​ള​ക​ള്‍, മോ​തി​ര​ങ്ങ​ള്‍, ബ്രേ​സ്ലെ​റ്റ് എ​ന്നി​വ​യാ​ണ് മോ​ഷ​ണം​പോ​യ​ത്. ച​ന്തേ​ര ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ. ​പ്ര​ശാ​ന്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധർ, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി.

Show Full Article
TAGS:robbery Crime News cheruvathoor 
News Summary - huge robbery in maniyatt
Next Story