‘ഉണ്ണീ, നിന്നെ ഇഷ്ടമാണ്’ മാമുക്കോയയുടെ വാക്ക് നെഞ്ചിൽ പേറി ഉണ്ണിരാജ്
text_fieldsഉണ്ണിരാജ്
ചെറുവത്തൂർ: ‘ഉണ്ണീ, നിന്നെ ഇഷ്ടമാണ്. നിെന്റ അഭിനയവും’ - ഒരിക്കൽ നേരിട്ട് കണ്ടപ്പോൾ മാമുക്കോയ പറഞ്ഞ വാക്കുകൾ ഇന്നും ഹൃദയത്തിൽ സൂക്ഷിച്ച് നടൻ ഉണ്ണിരാജ്. മാമുക്കോയ നായക പ്രാധാന്യമുള്ള വേഷത്തിൽ അഭിനയിക്കുന്നതും ഇനിയും ചിത്രീകരണം പൂർത്തിയാക്കാത്തതുമായ ‘മലബാർ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയപ്പോഴാണ് മാമുക്കോയ ഇക്കാര്യം പറഞ്ഞത്.
വടക്കൻ കേരളത്തിൽ നിന്നും മലയാള സിനിമയിൽ വേരുറപ്പിക്കുന്ന നടനായി നീ മാറട്ടെയെന്ന് തലയിൽ കൈവെച്ച് അനുഗ്രഹിച്ച് മാമുക്കോയ പറഞ്ഞു.
മനസ്സിൽ ആരാധിക്കുന്ന നടൻ പേര് വിളിച്ച് പറഞ്ഞപ്പോൾ അത് തനിക്ക് കിട്ടിയ ഓസ്കാർ അവാർഡായെന്ന് നടൻ ഉണ്ണിരാജ് പറയുന്നു. മറിമായം എന്ന പരിപാടി ടി.വിയിൽ സ്ഥിരമായി കാണുന്ന ആളാണ് മാമുക്കോയ. അങ്ങിനെ പഠിച്ചതാണത്രേ എെന്റ പേരും.
ഷൂട്ടിങ്ങിൽ നേരിൽകണ്ട പരിചയത്തിന് ശേഷം ഇടക്കിടെ ഫോൺ വിളി തുടർന്നു. മലയാള സിനിമക്കും വ്യക്തിപരമായി തനിക്കും വല്ലാത്ത നഷ്ടമാണ് അദ്ദേഹത്തിെന്റ വിയോഗത്തിലൂടെ ഉണ്ടായതെന്നും ഉണ്ണിരാജ് പറഞ്ഞു.