15കാരന് മർദനം; മൂന്ന് പേർക്കെതിരെ കേസ്
text_fieldsകാഞ്ഞങ്ങാട്: വെടിയുണ്ടയുടെ ചീള് കാലിൽകൊണ്ടത് ചോദ്യം ചെയ്തതിന് 15 കാരൻ ഉൾപ്പെടെ നാലുപേരെ അക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് പുതുക്കൈ ചതുരക്കിണറിൽ തെയ്യം കാണാൻ പോയ സമയത്താണ് 15 കാരനായ ഉപ്പിലിക്കൈ അടുക്കത്ത് പറമ്പിലെ പ്രതുൽ പ്രദീപിന്റെ കാലിൽ വെടിയുണ്ടയുടെ ചീളുകൾ കൊണ്ടത്. ഇത് ചോദ്യം ചെയ്തപ്പോൾ ചെവിക്ക് അടിച്ച് തള്ളി താഴെയിട്ടെന്നാണ് പരാതി.
തടയാൻ ശ്രമിച്ച പ്രതുലിന്റെ അച്ഛൻ പ്രദീപിന്റെ മുഖത്തും അടിച്ചു. അമ്മ പുഷ്പലതയെയും തള്ളിയിട്ടു. ബന്ധുവായ സനീഷിനെ ലിവർ കൊണ്ട് കൈക്ക് അടിച്ച് പരിക്കേൽപ്പിച്ചെന്നും പരാതി. പ്രതുലിന്റെ പരാതിയിൽ അഭിലാഷ്, ഷിബു, ഷിബിൻ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.


