രാജപുരം ഹെഡ് പോസ്റ്റ് ഓഫിസ് ധർണ നടത്തി
text_fieldsതൊഴിലുറപ്പ് തൊഴിലാളികളോട് കാണിക്കുന്ന അനീതിക്കെതിരെ രാജപുരം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന ധർണ
കാഞ്ഞങ്ങാട്: കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും ഐ.എൻ.ടി.യു.സി തൊഴിലുറപ്പ് യൂനിയൻ കള്ളാർ മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാറിന്റെ തൊഴിലുറപ്പ് തൊഴിലാളികളോട് കാണിക്കുന്ന അനീതിക്കെതിരെ രാജപുരം ഹെഡ് പോസ്റ്റ് ഓഫിസ് ധർണ നടത്തി
ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് പി.ജി. ദേവ് ഉദ്ഘാടനം ചെയ്തു . കള്ളാർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സന്തോഷ് ചാക്കോ അധ്യക്ഷതവഹിച്ചു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജിത പ്രവീൺ, ഐ.എൻ.ടി.യു.സി കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡൻറ് ചന്ദ്രശേഖരൻ, ഐ.എൻ.ടി.യു.സി ജില്ല ട്രഷറർ എം.കെ. മാധവൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം. സൈമൺ, മുൻ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. നാരായണൻ, ബളാൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ബാലകൃഷ്ണൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെംബർ നസീമ അബ്ദുല്ല, കള്ളാർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോയ്, കള്ളാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീവിദ്യ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി വിനോദ് കപ്പിത്താൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് ബി. അബ്ദുല്ല സംബന്ധിച്ചു. ഐ.എൻ.ടി.യു.സി മണ്ഡലം സെക്രട്ടറി രേഖ നന്ദി പറഞ്ഞു.


