Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2025 7:09 AM GMT Updated On
date_range 2025-06-03T12:39:44+05:30ബസ് കണ്ടക്ടറെ മർദിച്ചു; രണ്ടുപേർക്കെതിരെ കേസ്
text_fieldsകാഞ്ഞങ്ങാട്: സ്റ്റോപ്പിൽ ഹോണടിച്ചതിൽ പ്രകോപിതരായ രണ്ടംഗ സംഘം ബസ് കണ്ടക്ടറെ മർദിച്ചു. സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്ത് ഹോസ്ദുർഗ് പൊലീസ്. കാഞ്ഞങ്ങാട്-കല്ലൂരാവി റൂട്ടിലോടുന്ന ദമാസ് ബസ് കണ്ടക്ടർ രാവണീശ്വരം സ്വദേശി കെ. ശ്യാം പ്രസാദിനാണ് (25)മർദനമേറ്റത്.
കല്ലൂരാവി ടൗണിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകീട്ട് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കി മുന്നോട്ടെടുക്കുമ്പോൾ ഡ്രൈവർ ഹോണടിച്ചതിൽ പ്രകോപിതരായി മർദിച്ചെന്നാണ് പരാതി. അസഭ്യം പറഞ്ഞുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചെന്നാണ് പരാതി. കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെയാണ് കേസ്.
Next Story