Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightകൊവ്വൽപള്ളിയിൽ...

കൊവ്വൽപള്ളിയിൽ കാറിലെത്തി ആക്രമണം: അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസ്

text_fields
bookmark_border
crime
cancel

കാ​ഞ്ഞ​ങ്ങാ​ട്: കൊ​വ്വ​ൽ​പ​ള്ളി​യി​ൽ കാ​റി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. കൊ​വ്വ​ൽ​പ​ള്ളി​യി​ലെ ഫി​ഷ് മീ​റ്റ് സ്ഥാ​പ​ന ഉ​ട​മ​ക​ളാ​യ പ​ട​ന്ന​ക്കാ​ട്ടെ ഷ​രീ​ഫ് പാ​റ​മ്മ​ൽ, മു​ഹ​മ്മ​ദ് യാ​സി​ൻ എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ​വ​ർ ആ​ക്ര​മി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ റി​സാ​ദ്, അ​ജ്മ​ൽ, ഹി​സാം, മി​ദു​ൽ ലാ​ജ്, ഫ​സ​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​ത്. ഇ​രു​മ്പ് വ​ടി കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യും മു​ഖ​ത്തും നെ​ഞ്ചി​നും ഇ​ടി​ച്ചും ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ന് അ​ര​മ​ണി​ക്കൂ​ർ മു​മ്പ് ഇ​ന്നോ​വ കാ​ർ കൊ​വ്വ​ൽ​പ​ള്ളി​യി​ൽ​വെ​ച്ച് റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്ന​യാ​ളെ ഇ​ടി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം.

Show Full Article
TAGS:car attacked Attempt Murder Case charged 
News Summary - Car attack in Kovalapally: Five people charged with attempted murder
Next Story