Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightമിന്നല്‍ പരിശോധന;...

മിന്നല്‍ പരിശോധന; പുകയില ഉല്‍പന്നങ്ങള്‍ വിറ്റ സ്ഥാപനങ്ങള്‍ക്കെതിരെ കേസും പിഴയും

text_fields
bookmark_border
മിന്നല്‍ പരിശോധന; പുകയില ഉല്‍പന്നങ്ങള്‍ വിറ്റ സ്ഥാപനങ്ങള്‍ക്കെതിരെ കേസും പിഴയും
cancel
camera_alt

കാ​ഞ്ഞ​ങ്ങാ​ട് ന​ട​ന്ന മി​ന്ന​ൽ പ​രി​ശോ​ധ​ന

കാഞ്ഞങ്ങാട്: കേന്ദ്ര പുകയില നിയന്ത്രണ നിയമത്തിന് വിരുദ്ധമായി കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ കൂളിയങ്കലില്‍ ആരോഗ്യവകുപ്പ് മിന്നല്‍പരിശോധന നടത്തി. പരിശോധനയില്‍ വിദ്യാലയപരിസരത്ത് പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ കൂളിയങ്കാവിലെ സൂപ്പര്‍മാര്‍ക്കറ്റിനെതിരെ കേസെടുത്തു.

നിയമലംഘനം കണ്ടെത്തിയ കൂളിയങ്കാവിലെതന്നെ മറെറാരു കടയില്‍നിന്ന് കോട്പ നിയമപ്രകാരം പിഴ ഈടാക്കുകയും ചെയ്തു. വിദ്യാലയങ്ങള്‍ക്കും പൊതുസ്ഥലങ്ങള്‍ക്കും സമീപമുള്ള നിരോധിത പുകയില ഉൽപന്നങ്ങളുടെ വില്‍പന തടയുന്നതിന്റെ ഭാഗമായാണ് ആരോഗ്യവിഭാഗം പരിശോധന ശക്തമാക്കിയത്.

വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ല മെഡിക്കല്‍ ഓഫിസിലെ ടെക്‌നിക്കല്‍ അസി. എം. ചന്ദ്രന്‍, പെരിയ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു ബാലുശ്ശേരി, സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. മുരളീധരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ. ശ്രീകുമാര്‍, പി. തങ്കമണി, എം.എം. നിമിഷ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Show Full Article
TAGS:tobacco products illegal selling Kasargod 
News Summary - Case and fine against shops on selling tobacco products
Next Story