കാറിൽ നിന്ന് കഞ്ചാവ് പിടിച്ചു; യുവാക്കൾക്കെതിരെ കേസ്
text_fieldsകാഞ്ഞങ്ങാട്: കാറിൽനിന്ന് പൊലീസ് കഞ്ചാവ് പിടിച്ചു. കാറിലുണ്ടായിരുന്ന മൂന്നു യുവാക്കൾക്കെതിരെ കേസെടുത്തു. വിവിധ പൊലീസ് പരിധികളിൽ കഞ്ചാവ് ബീഡി വലിച്ചവരും എം.ഡി.എം.എ ഉപയോഗിച്ചവരുമായ ഇരുപതോളം പേർ പിടിയിലായി. പെരിയാട്ടടുക്കത്തുനിന്ന് കഴിഞ്ഞദിവസം ഉച്ചക്ക് ബേക്കൽ പൊലീസാണ് കാറിൽനിന്ന് 1.080 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. കോട്ടിക്കുളം, പെരിയ, പള്ളിക്കര സ്വദേശികൾക്കെതിരെയാണ് കേസ്. തുരുത്തി, മടക്കര ഭാഗത്തുനിന്ന് കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന അഞ്ചു യുവാക്കളെ ചന്തേര പൊലീസ് പിടികൂടി കേസെടുത്തു. എം.ഡി.എം.എ ഉപയോഗിച്ച ഒരാളെയും ചന്തേര പൊലീസ് പിടികൂടി. ബേഡകം, രാജപുരം, ബേക്കൽ, ഹോസ്ദുർഗ് പൊലീസും കഞ്ചാവ് ബീഡി വലിക്കുകയായിരുന്നവരെ പിടികൂടി കേസെടുത്തു.