Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightനിരവധി പിടിച്ചുപറി...

നിരവധി പിടിച്ചുപറി കേസിലെ പ്രതി അറസ്റ്റിൽ

text_fields
bookmark_border
Arrested suspect
cancel
camera_alt

ഇജാസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും ബേഡകത്തും മംഗളൂരുവിലും സ്ത്രീകളുടെ മാല പിടിച്ചുപറിച്ച കേസുകളിലെ പ്രതി തളിപ്പറമ്പിൽ ആഭരണം കവർന്ന കേസിൽ അറസ്റ്റിൽ. പ്രതിയെ ബേക്കൽ പൊലീസ് പിടികൂടി തളിപ്പറമ്പ് പൊലീസിന് കൈമാറി. ഉദുമ പാക്യരയിലെ മുഹമ്മദ് ഇജാസാണ് (26) പിടിയിലായത്. മംഗളൂരുവിന് പുറമെ ഉപ്പിനങ്ങാടി സ്റ്റേഷനിലും പ്രതിക്കെതിരെ കേസുണ്ട്. സ്കൂട്ടറിൽ സഞ്ചരിച്ച് വഴിയാത്രക്കാരുടെ മാല പിടിച്ചുപറിക്കലാണ് രീതി. ഉദുമയിൽനിന്നുമാണ് പൊലീസ് പിടികൂടിയത്.

ബേക്കൽ സ്റ്റേഷനിൽ കാപ്പ കേസും ഹോസ്ദുർഗ്, ബേഡകം പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചുപറി കേസുകളുമുണ്ട്. പുതുക്കൈയിൽ സ്ത്രീയുടെ മാലപൊട്ടിച്ച കേസാണ് ഹോസ്ദുർഗിലുള്ളത്. ബേക്കൽ ഡിവൈ.എസ്.പി വി.വി. മനോജിന്റെ നിർദേശപ്രകാരം ബേക്കൽ ഇൻസ്പെക്ടർ എം.വി. ശ്രീദാസിന്റെ നേതൃത്വത്തിൽ എസ്.ഐ മനുകൃഷ്ണൻ, പൊലീസുകാരായ ഷാജൻ ചീമേനി, ബിനീഷ് ചായ്യോത്ത്, പ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. തളിപ്പറമ്പിൽ മാലകവർന്ന കൂട്ടുപ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പത്തിലേറെ പിടിച്ചുപറി കേസിലെ മറ്റൊരു പ്രതിയെ കഴിഞ്ഞദിവസം ബേക്കൽ പൊലീസ് പിടികൂടിയിരുന്നു.

Show Full Article
TAGS:Chain snatcher Crime News Arrest kanhangad 
News Summary - Chain snatcher arrested
Next Story