ഒടയംചാൽ ബസ് സ്റ്റാൻഡ് ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
text_fieldsഒടയംചാൽ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ്
കാഞ്ഞങ്ങാട്: ഒടയംചാൽ ബസ് സ്റ്റാൻഡ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ രണ്ടിന് നിർവഹിക്കും. 43 മുറികളോടുകൂടിയ ഷോപ്പിങ് കോംപ്ലക്സാണ് വ്യാഴാഴ്ച രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യുക. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
ഒടയംചാലിൽ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിന് ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾ വർഷങ്ങൾക്ക് മുമ്പേ ആരംഭിച്ചുവെങ്കിലും സ്ഥലം സംബന്ധിച്ച കേസും മറ്റ് അനുമതികൾ കിട്ടാൻ വൈകിയതും പദ്ധതി പൂർത്തീകരണത്തിന് കാലതാമസം വരുത്തി.
ഗ്രാമപഞ്ചായത്തിന്റെ തനത് വരുമാനം ഉയർത്തുന്നതിലേക്കായി ഒടയംചാലിന്റെ ഹൃദയഭാഗത്ത് 3000 ചതുരശ്രയടി വിസ്തീർണമുള്ള മൂന്നുനില കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. 1.5 കോടി സി.എഫ്.സി ഫണ്ടും 24 ലക്ഷം തനത് ഫണ്ടും ഉപയോഗിച്ച് പദ്ധതി വെച്ചും ബാക്കി തുക കേരള അർബൻ റൂറൽ ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് വായ്പ എടുത്തുമാണ് നിർമാണം പൂർത്തിയാക്കിയത്.
ആകെ എട്ടു കോടി 14 ലക്ഷം രൂപ വിനിയോഗിച്ച് രണ്ടു നിലകളുള്ള ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് പൂർത്തീകരിച്ചത്.


