Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2026 5:39 AM GMT Updated On
date_range 30 April 2026 5:39 AM GMTനഗരസഭ കൗൺസിലർക്ക് സൂര്യാതപമേറ്റു
text_fieldscamera_alt
കൗൺസിലർ ഉണ്ണികൃഷ്ണന്റെ ശരീരത്തിൽ സൂര്യാതപമേറ്റ നിലയിൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ എൻ. ഉണ്ണികൃഷ്ണന് സൂര്യാതപമേറ്റു. ദേഹമാസകലം പൊള്ളലേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കിൽ സഞ്ചരിക്കവെയാണ് സൂര്യാതപമേറ്റതെന്ന് വ്യക്തമായിട്ടുണ്ട്. നഗരസഭ 19ാം വാർഡ് കൗൺസിലർ എൻ. ഉണ്ണികൃഷ്ണന് പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് കഴുത്തിന് താഴെയായി ദേഹത്ത് മുന്നിലും പിന്നിലും
പൊള്ളലേറ്റത്. ആദ്യം കാര്യമാക്കിയില്ലെങ്കിലും ബുധനാഴ്ച രാവിലെയാകുമ്പോഴേക്കും പൊള്ളൽ ഗുരുതരമാവുകയായിരുന്നു. തുടർന്ന് ചികിത്സതേടി.
Next Story


