Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightകല്ലിങ്കാലിൽ...

കല്ലിങ്കാലിൽ മയക്കുമരുന്ന് വേട്ട

text_fields
bookmark_border
കല്ലിങ്കാലിൽ മയക്കുമരുന്ന് വേട്ട
cancel
camera_alt

മയക്കുമരുന്നുമായി പിടിയിലായ പ്ര​തി​ക​ൾ

Listen to this Article

കാഞ്ഞങ്ങാട്: പള്ളിക്കര കല്ലിങ്കാലിൽ മയക്കുമരുന്ന് വേട്ട. യുവ എൻജിനീയർ അടക്കം മൂന്നുപേർ അറസ്റ്റിലായി. പ്രതികളുടെ ഇന്നോവ കാർ കസ്റ്റഡിയിലെടുത്തു. കാസർകോട് എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് കാസർകോട് അസിസ്റ്റന്റ് എക്സൈസ് കമീഷണർ പി.പി. ജനാർദനന്റെ നേതൃത്വത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

4. 813 ഗ്രാം മെത്താംഫിറ്റമിനും മെത്താംഫിറ്റമിൻ കലർന്ന 618 ഗ്രാം വെള്ളവും മയക്കുമരുന്ന് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇന്നോവ കാറും പിടിച്ചെടുത്തു. കല്ലിങ്കാലിലെ എൻജിനീയറായ ഫൈസലിന്റെ സ്ഥാപനത്തിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. ചട്ടഞ്ചാൽ കുന്നാറ സ്വദേശി കെ. അബ്ബാസ് അറഫാത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് ആമീൻ (21), പള്ളിക്കര തൊട്ടിയിലെ എൻജിനീയർ പി.എം. ഫൈസൽ(38) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി എക്സൈസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു.

അസി. എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി. സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി. രാജേഷ്, വി.വി. ഷിജിത്ത്, പി. ശൈലേഷ് കുമാർ, സോനു സെബാസ്റ്റ്യൻ, കാസർകോട് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റിവ് ഓഫിസർ ദിനേശൻ കുണ്ടത്തിൽ, ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫിസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രസന്നകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായത്.

Show Full Article
TAGS:drug bust Drug seized Crime News Kasargod News 
News Summary - Drug bust in Kallingalil
Next Story