ജി.ബി.ജി നിധി ലിമിറ്റഡിനെതിരെ നാലു കേസുകൾ കൂടി
text_fieldsകാഞ്ഞങ്ങാട്: 19 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കുണ്ടംകുഴിയിൽ പ്രവർത്തിച്ചിരുന്ന ജി.ബി.ജി നിധി ലിമിറ്റഡിനെതിരെ പൊലീസ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കമ്പനിക്കും കമ്പനിയുടമ കുണ്ടംകുഴിയിലെ ഡി. വിനോദ് കുമാറിനെതിരെയുമാണ് നാലു കേസും.
ആലക്കോട് മരുതംകുന്നിൽ തോമസ് മാണി (65) നിക്ഷേപിച്ച 4,10,000 രൂപ തിരികെ ലഭിക്കാത്തതിലാണ് ബേഡകം പൊലീസ് ഒരു കേസെടുത്തത്. ആലക്കോടിലെ സി.ജെ. ബേബിയുടെ (65) പരാതിയിലും കേസെടുത്തു. 12,39,518 രൂപയാണ് ലഭിക്കാനുള്ളത്. ആലക്കോടിലെ സുസ്മിത മാത്യുവിന് (51) ലഭിക്കാനുള്ള 1,76,000 രൂപ തിരികെ നൽകാത്തതിനും കേസെടുത്തു. കാഞ്ഞങ്ങാട് കൊവ്വൽ പള്ളിയിലെ എം. രവീന്ദ്രന്റെ (54) പരാതിയിലും കേസെടുത്തു. ഒരു ലക്ഷമാണ് ലഭിക്കാനുള്ളത്.