കെ-7 സോക്കർ ഫുട്ബാൾ; റഫറിയെ ആക്രമിച്ച ആറുപേർക്കെതിരെ കേസ്
text_fieldsകാഞ്ഞങ്ങാട്: ദുർഗ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കെ-7 സോക്കർ ഫുട്ബാൾ മത്സരത്തിനിടെ മഞ്ഞ കാർഡ് കൊടുത്ത റഫറിയെ ആക്രമിച്ച ആറുപേർക്കെതിരെ കോടതി നിർദേശപ്രകാരം ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ഏപ്രിൽ 16ന് രാത്രി 10നായിരുന്നു സംഭവം. റഫറി മപ്പുറം തിരൂരങ്ങാടി വള്ളിക്കുന്ന് നോർത്തിലെ എ.കെ. മുഹമ്മദ് റിഷാലിന്റെ (36) പരാതിയിൽ മലപ്പുറം സൂപ്പർ സ്റ്റുഡിയോയുടെ ടീം അംഗങ്ങളായ ബ്ലാക്, നിഖിൽ, മറ്റു കണ്ടാലറിയാവുന്ന നാലപേർക്കെതിരെയുമാണ് കേസ്.
ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയുടെ നിർദേശപ്രകാരമാണ് കേസ്. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ കളിക്കാർ ഫൗൾ കാണിച്ചതിൽ മഞ്ഞ കാർഡ് കാണിച്ചതിന് ആക്രമിച്ചെന്നാണ് പരാതി. തടഞ്ഞുനിർത്തി അടിച്ചും ബൂട്ടിട്ട് ചവിട്ടിയും പരിക്കേൽപ്പിച്ചെന്നാണ് പരാതി.