മൊബൈൽ ഹാക്ക് ചെയ്ത് ഫോട്ടോ കൈക്കലാക്കി; 21കാരിയുടെ പരാതിയിൽ കേസ്
text_fieldsകാഞ്ഞങ്ങാട്: സുഹൃത്തിന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് യുവതിയുടെ ഫോട്ടോകൾ കൈക്കലാക്കിയശേഷം മോർഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ചതായുള്ള 21കാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കൊടക്കാട് സ്വദേശിനിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ഫെബ്രുവരി ഒന്നിനും ഒമ്പതിനും ഇടയിലുള്ള ദിവസങ്ങളിൽ യുവതിയുടെ സുഹൃത്തിന്റെ ഫോൺ ഹാക്ക് ചെയ്തെന്നാണ് പരാതി. തുടർന്ന് സുഹൃത്തിന്റെ ഫോണിൽനിന്ന് യുവതിയുടെ ഫോട്ടോകൾ തട്ടിയെടുത്തശേഷം മോർഫ് ചെയ്ത് അശ്ലീലചിത്രമാക്കി വിവിധ വാട്സ്ആപ് ഗ്രൂപുകളിൽ പോസ്റ്റ് ചെയ്തുവെന്നാണ് പരാതി.
ഈ ഫോട്ടോകൾ യുവതിക്കുതന്നെ അയച്ചുകൊടുക്കുകയും ചെയ്തു. അക്കൗണ്ട് തിരികെ നൽകുന്നതിന് യുവതിയോട് 8000 രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ കൂടുതലായി ഷെയർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നിരന്തരം ഓൺലൈനിൽ പിന്തുടർന്നെന്നുമുള്ള പരാതി.


