Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightമടിക്കൈയിൽ പിക് അപ്...

മടിക്കൈയിൽ പിക് അപ് മരക്കുറ്റിയിലിടിച്ചു; മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
മടിക്കൈയിൽ പിക് അപ് മരക്കുറ്റിയിലിടിച്ചു; മൂന്നുപേർക്ക് പരിക്ക്
cancel
camera_alt

അപകടത്തിൽപ്പെട്ട പിക് അപ്

Listen to this Article

കാഞ്ഞങ്ങാട്: മടിക്കൈയിൽ കാവിലെ ഉത്സവ സ്ഥലത്തേക്ക് പല ചരക്ക് ലോഡുമായി വന്ന പിക് അപ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞു. അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. ഒരാൾക്ക് ഗുരുതര പരിക്കുണ്ട്. ബുധനാഴ്ച വൈകീട്ട് പേരിയ കാവിലേക്ക് സാധനങ്ങൾ കൊണ്ട് പോകുന്നതിനിടെയാണ് അപകടം.

പകുതിമുറിച്ച് റോഡരികിലേക്ക് തൂങ്ങിനിന്ന കുറുക്കൂട്ടി മരത്തിന്‍റെ ഭാഗത്ത് ഇടിച്ച് മതിലിൽ തട്ടിയ നിലയിലാണ് നിന്നത്. വാഹനത്തിന്‍റെ ക്യാമ്പിൻ തെറിച്ചുപോയി. ബേളൂർ പേരിയയിലെ നാരായണന് (65)ഗുരുതരമായി പരിക്കേറ്റു. ക്ഷേത്ര ഭാരവാഹിയാണ്. ഡ്രൈവർ പനങ്ങാട്ടെ ശ്രീഹരി (40) ക്കും മറ്റൊരാൾക്കും പരിക്കുണ്ട്. മൂന്നുപേരെയും കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
TAGS:Accidents Kasargod 
News Summary - Pickup crashes into tree; three injured
Next Story