Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightപൂച്ചയെ വിഴുങ്ങിയ...

പൂച്ചയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
പൂച്ചയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി
cancel

കാഞ്ഞങ്ങാട്: പൂച്ചയെ വിഴുങ്ങി അനങ്ങാൻ കഴിയാത്ത നിലയിൽ വീടിന് സമീപം കണ്ടെത്തിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. വളർത്തുപൂച്ചയെ വിഴുങ്ങിയ പെരുമ്പാമ്പിനെ കുറ്റിക്കാട്ടിൽ വെള്ളിയാഴ്ച വൈകീട്ടോടെയാണ് കണ്ടത്.

ബേക്കൽ മൗവലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ തൊഴിലാളികൾ ആണ് പാമ്പിനെ കണ്ടത്. പ്രദേശത്തുനിന്ന് മുമ്പും നിരവധി പെരുമ്പാമ്പുകളെ പിടികൂടിയിരുന്നു. പാമ്പിനെ വനം വകുപ്പിന്കൈമാറി. അബ്ദുല്ല ജലാലി, നാസർ, കരിം പള്ളത്തിൽ, ശുഹൈബ്, ബോയി മജീദ്, ഹുസൈൻ എന്നിവരാണ് പാമ്പിനെ പിടികൂടിയത്.

Show Full Article
TAGS:Local News Kasargod Python 
News Summary - Giant Python Caught in Kanhangad
Next Story