കല്ലംചിറ പതിക്കാൽ ദേവസ്ഥാനത്തെ കവർച്ച: പ്രതിയെ പിടികൂടി
text_fieldsപ്രകാശൻ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കല്ലംചിറ പതിക്കാൽ അച്ചിമേലോലമ്മ ദേവസ്ഥാനത്ത് കവർച്ച നടത്തിയ പ്രതിയെ ഹോസ്ദുർഗ് പൊലീസ് പിടികൂടി. ചൊവ്വാഴ്ച ഉച്ചയോടെ ഇൻസ്പെക്ടർ പി. അജിത് കുമാറിന്റെ നേതൃത്വത്തിൽ കണ്ണൂർ കുന്നരുവിലെ പ്രകാശനെയാണ് (45) പിടികൂടിയത്.
കണ്ണൂരിൽനിന്ന് പിടികൂടിയ പ്രതിയെ കാഞ്ഞങ്ങാട്ടെത്തിച്ചു. 30,000 രൂപ വിലവരുന്ന പിച്ചളകൊണ്ടുള്ള രണ്ടു വലിയ മണി, ആറു തൂക്കുവിളക്ക്, കൈമണി, കൊടിവിളക്ക്, തളിക, സ്റ്റീൽ കൊണ്ടുള്ള ഭണ്ഡാരം, 2000 രൂപയുമാണ് മോഷണം പോയത്.
സെക്രട്ടറി സി. രാജീവന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. കവർച്ച ചെയ്ത സാധനങ്ങളിൽ ഭൂരിഭാഗവും കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി.