Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightആസിഡ് ഒഴിച്ച് കൊല്ലാൻ...

ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

text_fields
bookmark_border
Manoj
cancel
camera_alt

മ​നോ​ജ്

കാ​ഞ്ഞ​ങ്ങാ​ട്: തി​രു​വോ​ണ​ദി​വ​സം മ​ക​ളെ​യും പ​ത്ത് വ​യ​സ്സു​കാ​രി​യെ​യും ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. ക​രി​ക്കെ ആ​ന​പ്പാ​റ​യി​ലെ കെ.​സി. മ​നോ​ജാ​ണ് (48) അ​റ​സ്റ്റി​ലാ​യ​ത്. പാ​റ​ക്ക​ട​വി​ലെ ഒ​രു വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ രാ​ജ​പു​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ര​ണ്ട് ദി​വ​സ​മാ​യി പ്ര​തി​ക്കാ​യി പൊ​ലീ​സ് വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. പാ​ണ​ത്തൂ​ർ പാ​റ​ക്ക​ട​വി​ൽ അ​ഞ്ചി​ന് രാ​വി​ലെ 10.30ഓ​ടെ​യാ​ണ് സം​ഭ​വം. പ്ര​തി​യു​ടെ മ​ക​ളാ​യ ക​ർ​ണാ​ട​ക ക​രി​ക്കെ സ്വ​ദേ​ശി​നി കെ.​എം. നീ​നു​മോ​ൾ (17), അ​മ്മാ​വ​ൻ പാ​റ​ക്ക​ട​വി​ലെ മോ​ഹ​ന​ന്റെ മ​ക​ൾ എം. ​മ​നി​യ (10) എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​യി​രു​ന്നു ആ​സി​ഡാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​മ്മാ​വ​ന്റെ പാ​റ​ക്ക​ട​വി​ലെ വീ​ട്ടി​ലാ​യി​രു​ന്നു നീ​നു താ​മ​സി​ച്ചി​രു​ന്ന​ത്.

വീ​ട്ടു​മു​റ്റ​ത്ത് അ​തി​ക്ര​മി​ച്ചു​ക​യ​റി​യ പ്ര​തി കൈ​യി​ൽ ക​രു​തി​യി​രു​ന്ന ആ​സി​ഡ് കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്തൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. കൈ​കാ​ലു​ക​ൾ​ക്കും മു​ഖ​ത്തും ഉ​ൾ​പ്പെ​ടെ സാ​ര​മാ​യി ഇ​വ​ർ​ക്ക് പൊ​ള്ള​ലേ​റ്റി​രു​ന്നു. ഇ​രു​വ​രും ചി​കി​ത്സ​യി​ലാ​ണ്. മ​ക​ളും ഭാ​ര്യ​യും പി​ണ​ങ്ങി മാ​റി​ത്താ​മ​സി​ക്കു​ന്ന വി​രോ​ധ​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണം. പ്ര​തി​യെ ഹോ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
TAGS:acid attack Murder Case Suspect arrested Kasargod 
News Summary - Suspect arrested for attempting to kill with acid attack
Next Story