പെരിയ കേന്ദ്ര സർവകലാശാലക്ക് സമീപം വീണ്ടും പുലി
text_fieldsപെരിയ കേന്ദ്ര സർവകലാശാലക്ക് സമീപം ആർ.ആർ.ടി പരിശോധന നടത്തുന്നു
കാഞ്ഞങ്ങാട്: പെരിയ കേന്ദ്ര സർവകലാശാലക്ക് സമീപം തണ്ണോട്ട് ഭാഗങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ. ചൊവ്വാഴ്ച രാത്രിയാണ് പെരിയ കേന്ദ്ര സർവകലാശാല കാമ്പസിലും പരിസരങ്ങളിലും പുലിയെ കണ്ടതായി പറയുന്നത്. കേന്ദ്ര സർവകലാശാലയുടെ മതിലിനടുത്ത് തണ്ണോട്ട് റോഡരികിലാണ് കണ്ടത്.
വിവരം ലഭിച്ചതിനെതുടർന്ന് കാസർകോട് ആർ.ആർ.ടി ടീമും കാഞ്ഞങ്ങാട് റേഞ്ചിലെ പനത്തടി സെക്ഷൻ സ്റ്റാഫും ചേർന്ന് പരിശോധന നടത്തി. പുലിയുടേതിന് സാദൃശ്യമുള്ള കാൽപാടുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല. നിരീക്ഷണത്തിനായി വനപാലകർ കാമറ ട്രാപ്പുകൾ സ്ഥാപിച്ചു. നാട്ടുകാർക്കും സർവകലാശാല അധികൃതർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.